മരത്തിന്‍റെ ശി​ഖ​രം റോ​ഡി​ലേ​ക്ക് വീ​ണ് വഴിയോര കച്ചവടക്കാരന് പ​രി​ക്ക്
Tuesday, April 23, 2024 6:41 AM IST
പെ​രു​മ്പാ​വൂ​ർ: മരത്തിന്‍റെ വ​ലി​യ ശി​ഖരം റോ​ഡി​ലേ​ക്ക് വീ​ണ് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന് പ​രി​ക്ക്. എ​എം റോ​ഡി​ൽ പെ​രു​മ്പാ​വൂ​ർ പാ​ട്ട​ലി​ൽ പെ​രി​യാ​ർ വാ​ലി കോ​മ്പൗ​ണ്ടി​ൽ നി​ന്ന മാ​വി​ന്‍റെ ശി​ഖി​ര​മാ​ണ് റോ​ഡി​ലേ​ക്ക് വീ​ണ​ത്.

സ​മീ​പ​ത്ത് വ​ഴി​യോ​ര വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്ന പു​ത്ത​ൻ​കു​രി​ശ് സ്വ​ദേ​ശി​ക്ക് പ​രി​ക്ക് പ​റ്റി. കൂ​ടാ​തെ സ​മീ​പ​ത്ത് ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന യു​വാ​വി​ന്‍റെ സ്കൂ​ട്ട​ർ​നും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.50 ഓ​ടെ​യാ​ണ് സം​ഭ​വം. പെ​രു​മ്പാ​വൂ​ർ ഫ​യ​ർ ഫോ​ഴ്സ് എ​ത്തി മ​ര​ത്തി​ന്‍റെ ശി​ഖി​രം മു​റി​ച്ചു മാ​റ്റി.