റോ​ഡ് ഷോ​യു​മാ​യി ചാ​ര്‍​ളി പോ​ള്‍
Wednesday, April 24, 2024 4:50 AM IST
കൊ​ച്ചി: ക​ലാ​ശ​ക്കൊ​ട്ടി​ന് മ​ണി​ക്കൂ​റു​ക​ള്‍ അ​വ​ശേ​ഷി​ക്കേ ചാ​ല​ക്കു​ടി മ​ണ്ഡ​ലം ഇ​ള​ക്കി മ​റി​ച്ച് ട്വ​ന്‍റി 20 ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. ചാ​ര്‍​ളി പോ​ളി​ന്‍റെ റോ​ഡ് ഷോ. ​ചി​ഹ്ന​മാ​യ ഓ​ട്ടോ​റി​ക്ഷ​യു​ടെ പ്ര​തീ​ക​ങ്ങ​ളാ​യി നൂ​റോ​ളം വ​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ളും റോ​ഡ് ഷോ​യി​ല്‍ അ​ണി​നി​ര​ന്നു. പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണ​മൊ​രു​ക്കി. റോ​ഡി​ന് ഇ​രു​വ​ശ​ത്തും സ്ഥാ​നാ​ര്‍​ഥി​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് ജ​ന​ങ്ങ​ളു​മെ​ത്തി​യി​രു​ന്നു.

രാ​വി​ലെ 8.30 ഓ​ടെ ക​ഴി​ക്ക​മ്പ​ല​ത്തു​നി​ന്ന് വ​ന്‍ ജ​നാ​വ​ലി​യോ​ടെ ആ​രം​ഭി​ച്ച റോ​ഡ് ഷോ ​പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റെ സാ​ബു എം. ​ജേ​ക്ക​ബ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. യാ​ത്ര പെ​രു​മ്പാ​വൂ​ര്‍, ആ​ലു​വ, അ​ങ്ക​മാ​ലി, ചാ​ല​ക്കു​ടി, കൊ​ടു​ങ്ങ​ല്ലൂ​ര്‍ വ​ഴി ക​യ്പ​മം​ഗ​ല​ത്ത് സ​മാ​പി​ച്ചു. കോ​ല​ഞ്ചേ​രി​യി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന ക​ലാ​ശ​ക്കൊ​ട്ടോ​ടെ പ​ര​സ്യ​പ്ര​ചാ​ര​ണം​ള് അ​വ​സാ​നി​ക്കും.