എംഎ എൻജിനീയറിംഗ് കോളജിന് ആഗോള അംഗീകാരം
Thursday, April 25, 2024 4:02 AM IST
കോ​ത​മം​ഗ​ലം: ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യ അ​മേ​രി​ക്ക​ൻ സൊ​സൈ​റ്റി ഓ​ഫ് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ എം.​എ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന് ആ​ഗോ​ള അം​ഗീ​കാ​രം. സ​മു​ദ്രാ​ന്ത​ർ​ഭാ​ഗ​ത്തെ മാ​ലി​ന്യ ശു​ചീ​ക​ര​ണ​ത്തി​നാ​യു​ള്ള സ്വ​യം​പ്ര​വ​ർ​ത്ത​ന​ശേ​ഷി​യു​ള്ള റോ​ബോ​ട്ടി​ക് സം​വി​ധാ​നം രൂ​പ​ക​ല്പ​ന ചെ​യ്ത് എം​എ.ൃ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും, 1600 ഡോ​ള​റും സ​മ്മാ​ന​തു​ക​യും ക​ര​സ്ഥ​മാ​ക്കി.

മൂ​ന്നാം വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ അ​ബു ഫ​ഹ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ഹ​ജീ​ബ സാ​ജി​ദ്, റോ​ണി തോ​മ​സ്, ഇ​സ്മാ​യി​ൽ വാ​ഫി, ന​ന്ദ​ന ജ​യ​ച​ന്ദ്ര​ൻ, മു​ഫീ​ദ അ​ലി​യാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ജേ​താ​ക്ക​ളാ​യ​ത്.

ഒ​ന്നും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം ഇ​ജി​പ്റ്റ്, പെ​റു എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ക​ര​സ്ഥ​മാ​ക്കി. അ​ധ്യാ​പ​ക​രാ​യ ഡോ. ​ബോ​ബി​ൻ ചെ​റി​യാ​ൻ ജോ​സ്, ഡോ. ​കോ​ര റ്റി. ​സ​ണ്ണി, എ​എ​സ്എം​ഇ സ്റ്റു​ഡ​ന്‍റ് ക്ല​ബി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ക്രി​സ്റ്റി മാ​മ​ൻ, ഗോ​പി​ക അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ന് സ​ജ്ജ​രാ​യ​ത്.

വി​ജ​യി​ക​ളെ എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​വി​ന്നി വ​റു​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബോ​സ് മാ​ത്യു ജോ​സ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പ് മേ​ധാ​വി ഡോ. ​സോ​ണി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.