മൂവാറ്റുപുഴ: യുവദീപ്തി-കെസിവൈഎം കോതമംഗലം രൂപതയുടെ വാർഷിക കൗണ്‍സിൽ യോഗവും പ്രവർത്തന വർഷത്തെ രൂപത ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്നു.
കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടന നിർവഹിച്ചു. രൂപത പ്രസിഡന്റ് ജെറിൻ മംഗലത്തുകുന്നേൽ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ ആമുഖ പ്രഭാഷണം നടത്തി. രൂപത അസി. ഡയറക്ടർ ഫാ. ജോർജ് പീച്ചാനികുന്നേൽ, ആനിമേറ്റർ സിസ്റ്റർ സ്റ്റെല്ല, കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് അനു ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. 14 ഫൊറോനകളിൽ നിന്നായി 100 ലധികം യുവജനങ്ങൾ പങ്കെടുത്തു.
അധികാര കൈമാറ്റത്തിനുശേഷം നിയുക്ത രൂപത സമിതിയും മുൻ രൂപത ഭാരവാഹികളും ചേർന്ന സംയുക്ത കമ്മിറ്റിയിൽ സംസ്ഥാന സെനറ്റ്, സിൻഡിക്കേറ്റംഗങ്ങളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് - ജെറിൻ മംഗലത്തുകുന്നേൽ (ചിലവ് ഇടവക), ജനറൽ സെക്രട്ടറി - ഹെൽഗ കെ. ഷിബു (അരിക്കുഴ ഇടവക),
വൈസ് പ്രസിഡന്റുമാരായി ആൻരിയ ജോസ് (പെരുന്പല്ലൂർ ഇടവക), സാവിയോ ജിജി (മുടവൂർ ഇടവക), സെക്രട്ടറിമാരായി എബിൻ ഫിലിപ്പ് (ചിറ്റൂർ ഇടവക), ആൽബിൻ ജോഷി (അരിക്കുഴ ഇടവക), പി.എസ്. അമല (നിർമലമാത ഇടവക), റാണി സാജു (നാകപ്പുഴ ഇടവക), ട്രഷററായി എലിസബത്ത് ലവിൻ (കല്ലാനിക്കൽ ഇടവക),
സംസ്ഥാന സെനറ്റംഗങ്ങളായി സച്ചു ജെ. ഷെല്ലി (നെടിയകാട് ഇടവക), ഡിജോ ജെ. പെരുമാലി (കോടിക്കുളം ഇടവക), അനു ബേബി (തഴുവംകുന്ന് ഇടവക), ഡിയ ഡായി (മുതലക്കോടം ഇടവക), സ്റ്റേറ്റ് സിൻഡിക്കേറ്റംഗങ്ങളായി ജെറിൻ മംഗലത്തുകുന്നേൽ (ചിലവ് ഇടവക), ഹെൽഗ കെ. ഷിബു (അരിക്കുഴ ഇടവക) എന്നിവരെ തെരഞ്ഞെടുത്തു.