ഇ​ട​പ്പ​ള്ളി പ​ള്ളി​യി​ല്‍ തി​രു​നാ​ൾ കൊ​ടി​യേ​റി
Friday, April 26, 2024 4:17 AM IST
കൊ​ച്ചി: തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​നു വി​കാ​രി ഫാ.​ആ​ന്‍റ​ണി മ​ട​ത്തും​പ​ടി കൊ​ടി​യേ​റ്റി . തു​ട​ര്‍​ന്നു ഫാ.​ടോ​ണി മാ​ണി​ക്ക​ത്താ​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ച്ചു.

മേ​യ് ഒ​ന്നി​നു വൈ​കു​ന്നേ​രം നാ​ല​ര​യ്ക്കു വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ​ള്ളി​യി​ല്‍ നി​ന്നു സാ​ഘോ​ഷം പു​റ​ത്തേ​യ്ക്ക് എ​ഴു​ന്ന​ള്ളി​യ്ക്കും. തു​ട​ര്‍​ന്ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, ദി​വ്യ​ബ​ലി. ര​ണ്ടി​ന് രാ​വി​ലെ എ​ഴി​ന് ലൈ​ത്തോ​ര​ന്മാ​രു​ടെ വാ​ഴ്ച, ദി​വ്യ​ബ​ലി. തു​ട​ര്‍​ന്ന് പ്ര​സു​ദേ​ന്തി തെ​ര​ഞ്ഞെ​ടു​പ്പ്. വേ​സ്പ​ര ദി​ന​മാ​യ മൂ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ലി​നു 10.30 നു ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​കു​ര്യാ​ക്കോ​സ് ഇ​ര​വി​മം​ഗ​ലം മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജ​സ്റ്റി​ന്‍ കൈ​പ്ര​മ്പാ​ട​ന്‍ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം 3.30 ന് ​ദി​വ്യ​ബ​ലി. തു​ട​ര്‍​ന്നു പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം. രാ​ത്രി 10.30 നു ​തി​രു​സ്വ​രൂ​പം പ​ള്ളി​യി​ലേ​ക്ക് എ​ടു​ത്ത് വ​യ്ക്കും. മേ​യ് 10,11 തീ​യ​തി​ക​ളി​ലാ​ണ് എ​ട്ടാ​മി​ടം.