യുവാക്കളെ ബിയർ കുപ്പിക്ക് അടിച്ച സംഭവം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Friday, April 26, 2024 4:17 AM IST
വൈ​പ്പി​ൻ: നാ​യ​ര​മ്പ​ലം അ​ർ​പ്പി​ത ബാ​റി​ന്‍റെ പാ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ലു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നി​ടെ ഒ​രു സം​ഘം യു​വാ​ക്ക​ളെ ബി​യ​ർ കു​പ്പി കൊ​ണ്ട​ടി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച ഒ​മ്പ​തം​ഗ ക്രി​മി​ന​ൽ സം​ഘ​ത്തി​ലെ ര​ണ്ട് പേ​രെ ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നാ​യ​ര​മ്പ​ലം ക​ണ​ക്ക​ശേ​രി ലി​ബി​ൻ പോ​ൾ (28), ഞാ​റ​ക്ക​ൽ ഓ​ട​മ്പി​ള്ളി കോ​ടാ​ലി ജോ​മോ​ൻ എ​ന്നു വി​ളി​ക്കു​ന്ന ജോ​മോ​ൻ ( 40 ) എ​ന്നി​വ​രെ സി​ഐ സു​നി​ൽ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബാ​ക്കി പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.
പോ​ലീ​സ് സം​ഘ​ത്തി​ൽ എ​സ്ഐ അ​ഖി​ൽ വി​ജ​യ​കു​മാ​ർ, എ​എ​സ് ഐ ​സി.​എ. ഷാ​ഹി​ർ, പി.​ടി. സ്വ​പ്ന, പോ​ലീ​സു​കാ​രാ​യ ടി.​ബി. ഷി​ബി​ൻ, കെ.​ജി. പ്രീ​ജ​ൻ, പ്ര​ജി​ത് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.