മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
Thursday, April 25, 2024 10:17 PM IST
പേ​ഴ​യ്ക്കാ​പ്പി​ള്ളി: തോ​ട്ടി ഉ​പ​യോ​ഗി​ച്ച് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ 110 കെ​വി വൈ​ദ്യു​ത ലൈ​നി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. പേ​ഴ​യ്ക്കാ​പ്പി​ള്ളി മൂ​ല​യി​ൽ എം.​എ. അ​ന​സ് (39) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30ഓ​ടെ പേ​ഴ​യ്ക്കാ​പ്പി​ള്ളി ക​ബ​റി​ങ്ക​ൽ മ​സ്ജി​ദി​ന് സ​മീ​പ​മു​ള്ള പു​ര​യി​ട​ത്തി​ലെ മാ​വി​ൽ നി​ന്ന് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഷോ​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ അ​ന​സി​നെ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ല​ഞ്ച​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മേ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് ഉ​ച്ച​യോ​ടെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കും.

സം​സ്കാ​രം പേ​ഴ​യ്ക്കാ​പ്പി​ള്ളി സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദി​ൽ. ലോ​റി ഡ്രൈ​വ​റാ​യി​രു​ന്നു അ​ന​സ്. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: സ​ബി​ത്ത്, സ​ഫ്ന.