ഇ​ന്നു കൊ​ട്ടി​ക്ക​ലാ​ശം
Wednesday, April 24, 2024 4:50 AM IST
കൊ​ച്ചി: ഒ​രു മാ​സ​ത്തി​ല​ധി​കം നീ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ച്ചൂ​ടി​ന് ഇ​ന്നു കൊ​ട്ടി​ക്ക​ലാ​ശം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ടു ദി​വ​സം ശേ​ഷി​ക്കേ നാ​ടും ന​ഗ​ര​വും ഇ​ന്നു പ്ര​ചാ​ര​ണാ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യേ​റും. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും മു​ന്ന​ണി​ക​ളും പ്ര​ചാ​ര​ണ സ​മാ​പ​നം കൊ​ഴു​പ്പി​ക്കാ​ൻ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഇ​ന്നു രാ​വി​ലെ മു​ത​ൽ റോ​ഡ് ഷോ​ക​ളും മ​റ്റു പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കും ശേ​ഷം വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കെ​ത്തു​ക.

എ​റ​ണാ​കു​ള​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഹൈ​ബി ഈ​ഡ​ന്‍റെ പ്ര​ചാ​ര​ണ കൊ​ട്ടി​ക്ക​ലാ​ശം വൈ​കു​ന്നേ​രം നാ​ലി​നു ക​ലൂ​ർ മ​ണ​പ്പാ​ട്ടി​പ​റ​മ്പി​ല്‍ നി​ന്നാ​രം​ഭി​ച്ച് ടൗ​ണ്‍ ഹാ​ളി​ന് സ​മീ​പം സ​മാ​പി​ക്കും. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ജെ. ഷൈ​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണ സ​മാ​പ​നം വൈ​കു​ന്നേ​രം പാ​ലാ​രി​വ​ട്ടം ജം​ഗ്ഷ​നി​ലാ​ണ്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍റെ പ്ര​ചാ​ര​ണ സ​മാ​പ​നം വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ള്ളി​മു​ക്കി​ൽ നി​ന്നാ​രം​ഭി​ച്ചു മാ​ധ​വ ഫാ​ർ​മ​സി ജം​ഗ്ഷ​ൻ വ​രെ​യാ​ണ്.

ചാ​ല​ക്കു​ടി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബെ​ന്നി ബ​ഹ​നാ​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ചാ​ല​ക്കു​ടി നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ക്കും. അ​ങ്ക​മാ​ലി​യി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​വേ​ദി.

ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി അ​ഡ്വ​ക്കേ​റ്റ് ചാ​ർ​ളി പോ​ളി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം വൈ​കു​ന്നേ​രം നാ​ലി​ന് കോ​ല​ഞ്ചേ​രി​യി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് പ​ര​സ്യ​പ്ര​ചാ​ര​ണം സ​മാ​പി​ക്കും.
നാ​ളെ നി​ശ​ബ്ദ​പ്ര​ചാ​ര​ണ​മാ​ണ്. വെ​ള്ളി​യാ​ഴ്ച വോ​ട്ടെ​ടു​പ്പ്.