ജ​ല​മി​ഷ​നാ​യി കു​ഴി​ച്ച റോ​ഡു​ക​ളു​ടെ ടാ​റിം​ഗ് വൈ​കു​ന്നെന്ന് പ​രാ​തി
Tuesday, April 23, 2024 6:41 AM IST
ആ​ലു​വ: ജ​ല​ജീ​വ​ൻ പ​ദ്ധ​തി​ക്കാ​യി കു​ഴി​ച്ച റോ​ഡു​ക​ൾ റീ ​ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത് വൈ​കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ആ​ലു​വ ന​ഗ​രാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ക​ടു​ങ്ങ​ല്ലൂ​ർ, കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്.

ആ​ലു​വ-​മൂ​ന്നാ​ർ കെ​എ​സ്ആ​ർ​ടി​സി റൂ​ട്ടി​ൽ കീ​ഴ്മാ​ട്‌ പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട തോ​ട്ടു​മു​ഖം മു​ത​ൽ പ​ക​ലോ​മ​റ്റം വ​രെ റോ​ഡി​ന് ഇ​രു ഭാ​ഗ​വു​മാ​ണ് പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ കു​ഴി​ച്ച​ത്. പൊ​ളി​ച്ചി​ട്ടി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​ത്. റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും മി​റ്റി​ലി​ട്ടെ​ങ്കി​ലും ടാ​ർ ചെ​യ്യാ​ത്ത​തു മൂ​ലം പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യി. കൂ​ടാ​തെ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും വ്യാ​പ​ക​മാ​ണ്.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ ആ​ലു​വ താ​ലൂ​ക്ക് പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി​യും ജ​ന​കീ​യ സ​മി​തി​യും സം​യു​ക്ത​മാ​യി കു​ട്ട​മ​ശേ​രി ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ധ​ർ​ണ​യെ​ത്തു​ട​ർ​ന്ന് ശേ​ഷം വാ​ട്ട​ർ അ​ഥോ​റി​ട്ടി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് നി​വേ​ദ​ന​വും ന​ൽ​കി. ക​ൺ​വീ​ന​ർ ഇ​സ്മാ​യി​ൽ ചെ​ന്താ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി സാ​ബു പ​രി​യാ​ര​ത്ത്, പ്ര​ഫ. ഫ്രാ​ൻ​സീ​സ് ക​ള​ത്തു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.