തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കെ​ത്തി​ച്ച ബ​സി​ന്‍റെ ചി​ല്ല് ത​ക​ര്‍​ത്തു
Friday, April 26, 2024 4:17 AM IST
കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍​ക്കാ​യി എ​ത്തി​ച്ച ബ​സി​ന്‍റെ ചി​ല്ല് അ​ടി​ച്ചു​ത്ത​ക​ര്‍​ത്തു. എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വി​ലെ ഗ്രൗ​ണ്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ചി​ല്ലു​ക​ളാ​ണ് ത​ക​ര്‍​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക്കെ​തി​രെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സ​വും സ​മാ​ന​മാ​യ ആ​ക്ര​മ​ണം ബ​സി​ന് നേ​രെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ബ​സ് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​വും. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബ്ബി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന​പ്പോ​ഴാ​ണ് ആ​ദ്യ സം​ഭ​വ​മു​ണ്ടാ​യ​ത്. രാ​ത്രി 10 ഓ​ടെ ബ​സി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ചി​ല്ല് അ​ടി​ച്ച് ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ബ​സ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യ ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി മ​റൈ​ന്‍​ഡ്രൈ​വി​ല്‍ ബു​ധ​നാ​ഴ്ച എ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ സം​ഭ​വം. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊർജിതമാക്കി.