തൊ​ടു​പു​ഴ: ക​ഞ്ചാ​വ് കേ​സി​ലെ ആ​റു​പ്ര​തി​ക​ൾ​ക്ക് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

കു​ട്ടി​ക്കാ​നം ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ന് സ​മീ​പം 2.250 കി​ലോ​ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ എ​രു​മേ​ലി വ​ണ്ട​ൻ​പ​താ​ൽ കൊ​ച്ചു​വേ​ള​യി​ൽ സ​തീ​ഷ് കു​മാ​ർ(45) മു​കു​ന്ദ​പു​രം ത​ലൂ​ർ അ​ത്താ​ണി​ക്കു​ഴി നി​ശാ​ന്ത് (38),

ത​ലൂ​ർ​ക്ക​ര കി​ഴ​ക്കും​പു​റം അ​നൂ​പ് (37) ആ​റാ​ട്ടു​പു​ഴ നെ​രും​വി​ശേ​രി പ​ട്ട​ത്ത് ജി​തി​ൻ​ലാ​ൽ (30) മു​ണ്ട​ക്ക​യം വേ​ന്പി​ൻ​ചി​റ​യി​ൽ ബി​ജു( 42) വ​യ​സ്, തൃ​ശൂ​ർ ഉൗ​ര​കം ചേ​ന​ക​ത്ത് കി​ര​ണ്‍ (33) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​യ്ക്കാ​തി​രു​ന്നാ​ൽ പ്ര​തി​ക​ൾ ഒ​രു വ​ർ​ഷം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

തൊ​ടു​പു​ഴ എ​ൻ​ഡി​പി​എ​സ് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ.​എ​ൻ.​ ഹ​രി​കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.​ പീ​രു​മേ​ട് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്.​ ജ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പീ​രു​മേ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എ​ൻ. ശി​വ​പ്ര​സാ​ദാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.