ഭരണഘടനയുടെ നിലനിൽപ്പിന് ജാഗ്രത വേണം: പി.ജെ. ജോസഫ്
1482624
Thursday, November 28, 2024 3:57 AM IST
തൊടുപുഴ: രാജ്യത്തെ സാമൂഹ്യ യാഥാർഥ്യങ്ങൾക്ക് ചേർന്ന രീതിയിൽ മതനിരപേക്ഷ സങ്കൽപത്തെ ഭരണഘടനയിൽ ഉൾച്ചേർത്തും മതരാഷ്ട്ര ശബ്ദങ്ങളെ മറികടന്നും രൂപം നൽകിയ ഭരണഘടനാ ചട്ടക്കൂട് വെല്ലുവിളി നേരിടുകയാണെന്നും ഇതിനെതിരേ പൊതു സമൂഹം ജാഗ്രതയുള്ളവരാകണമെന്നും പി.ജെ.ജോസഫ് എംഎൽഎ പറഞ്ഞു.
ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് തൊടുപുഴയിൽ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഭരണഘടന സംരക്ഷണസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുല്യത, സാമൂഹ്യനീതി തുടങ്ങി ഭരണ ഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾ ജനങ്ങൾക്ക് അനുഭവവേദ്യമാകുന്നതിനുള്ള പരിശ്രമം ശക്തമായി തുടരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. സി.കെ. വിദ്യാസാഗർ പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ, കണ്‍വീനർ പ്രഫ.എം. ജെ. ജേക്കബ്, കെ.എം.എ. ഷുക്കൂർ. സുരേഷ് ബാബു, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. ജോസി ജേക്കബ്, എൻ.ഐ. ബെന്നി, ഷിബിലി സാഹിബ്, അപു ജോണ്‍ ജോസഫ്, എം. മോനിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.