പളനി അമ്മാളിനി അലഞ്ഞുതിരിയേണ്ട; തണലേകി സ്നേഹമന്ദിരം
1482310
Tuesday, November 26, 2024 7:53 AM IST
ചെറുതോണി: ഏതാനും നാളുകളായി വണ്ടിപ്പെരിയാര്‍, കുമളി പ്രദേശത്തുകൂടി അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന പളനി അമ്മാളിനെ വണ്ടിപ്പെരിയാര്‍ പോലീസിന്റെയും സോഷ്യല്‍ ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റിന്റെയും നിർദേശപ്രകാരം സ്നേഹമന്ദിരത്തില്‍ അഭയം നൽകി.
60 വയസ് പ്രായം തോന്നിക്കുന്ന പളനി അമ്മാള്‍ മലയാളം, തമിഴ് ഭാഷകൾ സംസാരിക്കും. എങ്കിലും പരസ്പരബന്ധമില്ലാതെയാണ് സംസാരിക്കുന്നത്. നാടോ മറ്റു വിവരങ്ങളോ ഒന്നും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. വണ്ടിപ്പെരിയാറിലെ റോഡരുകിലും കടത്തിണ്ണയിലുമാണ് ഇവര്‍ ഏതാനും നാളുകളായി അന്തിയുറങ്ങിയിരുന്നത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന പളനി അമ്മാളിനെ വണ്ടിപ്പെരിയാര്‍ വനിതാ പോലീസാണ് സ്നേഹമന്ദിരത്തിലെത്തിച്ചത്. തുടര്‍ന്ന് സ്നേഹമന്ദിരം ഡയറക്ടര്‍ വി.സി.രാജുവിന്റെ നേതൃത്വത്തില്‍ ഇവരെ ഏറ്റെടുക്കുകയായിരുന്നു.
പളനി അമ്മാളിനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ സ്നേഹമന്ദിരവുമായി ബന്ധപ്പെടുക. 9447463933, 9744287214.