പോലീസിന്റെ തീരുമാനത്തിന് പുല്ലുവില; നടപ്പാത കൈയേറി കോണ്‍ക്രീറ്റിംഗും പെട്ടിക്കടയും
1482355
Wednesday, November 27, 2024 4:04 AM IST
കുമളി: പോലീസ് കുമളിയിലെ വ്യാപാരികൾക്കായി ശബരിമല സീസണ് പ്രമാണിച്ചുള്ള നിർദേശങ്ങൾ നൽകിയതിനു പിന്നാലെ കൊളുത്ത് പാലത്തിന് സമീപം യൂണിയൻ ബാങ്കിന്റെ അടുത്തായി നടപ്പാതയിൽ കൂറ്റൻ പെട്ടിക്കട പ്രത്യക്ഷപ്പെട്ടു.
നടപ്പാതയിൽ കച്ചവടമോ മാർഗതടസമോ പാടില്ലെന്നായിരുന്നു പോലീസ് നിർദേശം. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് അടക്കുള്ളവർ എല്ലാം തലകുലുക്കി കൈയടിച്ച് സമ്മതിച്ചതുമായിരുന്നു. പെട്ടിക്കടയ്ക്ക് പഞ്ചായത്തിന്റെ അനുമതിയോ ദേശീയ പാത വിഭാഗത്തിന്റെ അനുമതിയോ ഇല്ല.
കൊല്ലം-തേനി ദേശീയ പാതയിലാണ് നിയമലംഘനങ്ങൾ നടന്നിരിക്കുന്നത്. നന്നേ വീതി കുറഞ്ഞ റോഡാണിത്. പുറമേ നിന്നുള്ള കച്ചവടക്കാരാണ് കൂടുതലും ശന്പരിമല സീസണിൽ കുമളിയിൽ എത്തുക.
അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ തടഞ്ഞ് നിർത്തി കടകളിലെത്തിക്കാൻ വൻസംഘങ്ങളുടെ മത്സരവുമാണ്. ശബരിമല സീസണിലെ കുമളിയിലെ സ്ഥിരം കാഴ്ചയാണിത്.