തൊ​ടു​പു​ഴ: ജി​ല്ലാ ജൂ​ണി​യ​ർ ഹാ​ൻ​ഡ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഇ​ടു​ക്കി ഹാ​ൻ​ഡ്ബോ​ൾ ക്ല​ബ് ജേ​താ​ക്ക​ളാ​യി. കു​മാ​ര​മം​ഗ​ലം എം​കെഎൻ​എം ക്ല​ബി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ്റ്റാ​ർ ക്ല​ബ് തൊ​ടു​പു​ഴ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കു​മാ​ര​മം​ഗ​ലം എം​കെഎ​ൻ​എം ജേ​താ​ക്ക​ളാ​യി.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ബെ​സ്റ്റ് പ്ലെ​യ​റാ​യി മു​ഹ​മ്മ​ദ് സി​നാ​നെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വി.​എ​സ്.നെ​ഹ​ല​യെ​യും തെ​ര​ഞ്ഞ​ടു​ത്തു. സ​മാ​പ​ന യോ​ഗ​ത്തി​ൽ മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സു​ഹൈ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന്യൂ​മാ​ൻ കോ​ള​ജ് ബ​ർ​സാ​ർ ബെ​ൻ​സ​ണ്‍ എ​ൻ.​ആ​ന്‍റ​ണി, ഡോ.​അ​നു​പ്രി​യ പി.​മ​ണി, ഡോ.​എ.​അ​നു​ഷ​മോ​ൾ എ​ന്നി​വ​ർ ട്രോ​ഫി വി​ത​ര​ണം ചെ​യ്തു.

ആ​ർ.​റോ​ബി​ൻ, റ​ഫീ​ക്ക് പ​ള്ള​ത്തു പ​റ​ന്പി​ൽ, ബോ​ബ​ൻ ബാ​ല​കൃ​ഷ്ണ​ൻ, അ​ജി​ത് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 30 മു​ത​ൽ താ​മ​ര​ശേ​രി​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ ടീ​മി​നെ മ​ൽ​സ​ര​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്തു.