മൂ​ന്നാ​ർ: യു​വാ​വി​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന്യൂ ​ന​ഗ​ർ സ്വ​ദേ​ശി വി​ഘ്നേ​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്നാ​ർ കോ​ള​നി ന്യൂ ​ന​ഗ​ർ സ്വ​ദേ​ശി സൂ​ര്യയെ​യാ(24)​ണ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

മ​ര​ണ​ത്തി​ൽ അ​സ്വ​ാഭാ​വി​ക​ത​ക​ൾ ക​ണ്ട​തോ​ടെ ബ​ന്ധു​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നെ​ങ്കി​ലും ആ​രും കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​ര​ണ​കാ​ര​ണം കൊ​ല​പാ​ത​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് സ​ഹോ​ദ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴു​ത്തി​ൽ കു​രു​ക്ക് മു​റു​കി​യാ​ണ് മ​രി​ച്ച​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി​രു​ന്നു.

ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​രി​ക്കു​ക​ളും മു​റി​വു​ക​ളും സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. ശ​രീ​ര​ത്തി​ലും വ​സ്ത്ര​ത്തി​ലും ഉ​ണ്ടാ​യി​രു​ന്നു ചോ​ര​പ്പാ​ടു​ക​ളും സം​ശ​യം ബ​ല​പ്പെ​ടു​ത്തി.

സം​ഭ​വ​ത്തി​ൽ യു​വാ​വി​ന്‍റെ മാ​താ​വി​നെ ഉ​ൾ​പ്പെ​ടെ ചോ​ദ്യം ചെ​യ്തി​രു​ന്നെ​ങ്കി​ലും ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഇ​വ​ർ. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

കു​ടും​ബ​വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. മ​ദ്യ​പാ​ന ശീ​ല​മു​ള്ള വി​ഘ്നേ​ഷ് വീ​ട്ടി​ൽ വ​ഴ​ക്കി​ടു​ക പ​തി​വാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. മൂ​ന്നാ​ർ സി​ഐ രാ​ജ​ൻ അ​ര​മ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.