രാ​ജാ​ക്കാ​ട്: കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​ർ നാ​ളെ (28 11) മു​ത​ൽ 30 വ​രെ പ​ണി മു​ട​ക്കു​മെ​ന്ന് കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഡി. അ​നി​ൽ​കു​മാ​ർ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ജീ​വ​ന​ക്കാ​രു​ടെ കു​ടി​ശി​ക​യാ​യ 39ശ​ത​മാ​നം ക്ഷാ​മ ബ​ത്ത അ​നു​വ​ദി​ക്കു​ക,കാ​ലാ​വ​ധി ക​ഴി​ഞ്ഞ് മൂ​ന്ന് വ​ർ​ഷ​മാ​യ ശ​ന്പ​ള പ​രി​ഷ്ക്ക​ര​ണ​ത്തി​ന് ക​മ്മി​റ്റി​യെ നി​യ​മി​ക്കു​ക, അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നി​യ​മ​ന​മി​ല്ലാ​ത്ത ര​ണ്ടാ​യി​ര​ത്തോ​ളം ഒ​ഴി​വു​ക​ൾ പി​എ​സ്‌​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക,

മ​ല​പ്പു​റം ജി​ല്ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ മൂ​ന്നു വ​ർ​ഷ​മാ​യി ത​ട​ഞ്ഞുവ​ച്ചി​രി​ക്കു​ന്ന സ്ഥാ​ന​ക്ക​യ​റ്റം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രും സ​ഹ​ക​ര​ണ മ​ന്ത്രി​യും കേ​ര​ള ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റും സ്വീ​ക​രി​ക്കു​ന്ന നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണിമു​ട​ക്ക്.

സ​ഹ​ക​ര​ണ മ​ന്ത്രി, ജീ​വ​ന​ക്കാ​രു​ടെ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26 ന് ​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ളി​ൽ ഒ​ന്നു പോ​ലും ഒ​ൻ​പ​തു മാ​സ​മാ​യി​ട്ടും ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.