റവന്യു ജില്ലാ സ്കൂൾ കലോത്സവം: കളിവിളക്ക് തെളിഞ്ഞു; വേദികൾ ഇന്നുണരും
1482341
Wednesday, November 27, 2024 3:49 AM IST
കഞ്ഞിക്കുഴി: 35ാമത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് കഞ്ഞിക്കുഴി എസ്എൻ ഹയർസെക്കൻഡറി സ്കൂളിൽ തിരി തെളിഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ കലോത്സവം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാംസ്കാരിക മേഖലയ്ക്ക് തിളക്കമേകുന്നതാണ് സ്കൂൾ കലോൽസവങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കാലഹരണപ്പെട്ട നാടൻ കലാരൂപങ്ങളെ നാടിന് പരിചയപ്പെടുത്തുന്നു എന്നതാണ് സ്കൂൾ കലോൽസവങ്ങളുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ് വയലിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഭവ്യ കണ്ണൻ, എസ്എൻ എച്ച്എസ്എസ് മാനേജർ ബിജു മാധവൻ. ഹരിതചട്ട സമിതി അധ്യക്ഷ ടിൻസി തോമസ്, ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എസ്.ഷാജി, സ്വീകരണ സമിതി കണ്‍വീനർ ഷൈൻ ജോസ് എന്നിവർ പ്രസംഗിച്ചു.
രാവിലെ വിദ്യാഭ്യാസ ഉപഡയറക്ടർ പ്രധാന വേദിയിൽ പതാക ഉയർത്തി. സമ്മേളനത്തിനു മുന്നോടിയായി വർണാഭമായ വിളബര റാലിയും നടന്നു. ജനപ്രതിനിധികൾ, വിവിധ സംഘടനാ നേതാക്കൾ, വിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ റാലിയിൽ അണി നിരന്നു. വാദ്യമേളങ്ങളും കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും റാലിക്ക് പകിട്ടേകി.
വേദികളിൽ ഇന്ന്
വേദി ഒന്ന് -ഓപ്പണ്‍ സ്റ്റേജ്
ഉച്ച കഴിഞ്ഞ് രണ്ടിന് -മോണോ ആക്ട് (യുപി, എച്ച്എസ്, എച്ച്എസ്എസ്), അഞ്ചിന് - മിമിക്രി (യുപി, എച്ച്എസ്, എച്ച്എസ്എസ്)
വേദി രണ്ട് ഓഡിറ്റോറിയം
ഒൻപതിന് - ഉപകരണ സംഗീതം വയലിൻ പാശ്ചാത്യം ( എച്ച്എസ്, എച്ച്എസ്എസ്), വയലിൻ പൗരസ്ത്യം (എച്ച്എസ്, എച്ച്എസ്എസ്). ഗിറ്റാർ (എച്ച്എസ്എസ്), വൃന്ദവാദ്യം( എച്ച്എസ്, എച്ച്എസ്എസ്), വീണ ( എച്ച്എസ്, എച്ച്എസ്എസ്)
വേദി മൂന്ന്- സെന്റ് മേരീസ് എൽപി സ്കൂൾ
ഒൻപതിന്- ചെണ്ട തായന്പക( എച്ച്എസ്, എച്ച്എസ്എസ്), 11.30 ചെണ്ടമേളം( എച്ച്എസ്, എച്ച്എസ്എസ്), രണ്ടിന് - പഞ്ചവാദ്യം (എച്ച്എസ്, എച്ച്എസ്എസ്).
വേദി നാല് - സെന്റ് മേരീസ് യുപി സ്കൂൾ
ഒൻപതിന് - തമിഴ് പദ്യം ചൊല്ലൽ (യുപി, എച്ച്എസ്, എച്ച്എസ്എസ്), 10.30ന് തമിഴ് പ്രസംഗം (യുപി, എച്ച്എസ്), 11.30ന് തമിഴ് സാഹിത്യോൽസവം.
വേദി അഞ്ച് - പ്രധാന പാരിഷ് ഹാൾ
ഒൻപതിന് - ഭരതനാട്യം (യുപി, എച്ച്എസ്, എച്ച്എസ്എസ്) മൂന്നിന് - കുച്ചിപ്പുടി (യുപി, എച്ച്എസ് -ആണ്, എച്ച്എസ്-പെണ്), എച്ച്എസ്എസ് -ആണ്, പെണ്.
വേദി ആറ് - മിനി പാരിഷ് ഹാൾ
ഒൻപതിന് - ഓടക്കുഴൽ (എച്ച്എസ്, എച്ച്എസ്എസ്), തബല (എച്ച്എസ്, എച്ച്എസ്എസ്), മൃദംഗം (എച്ച്എസ്, എച്ച്എസ്എസ്), മദ്ദളം (എച്ച്എസ്, എച്ച്എസ്എസ്), ക്ലാർനറ്റ് (എച്ച്എസ്എസ്), നാദസ്വരം (എച്ച്എസ്, എച്ച്എസ്എസ്), ട്രിപ്പിൾ, ജാസ് (എച്ച്എസ്എസ്).
വേദി ഏഴ് - അപ്പൂസ് ഹാൾ
ഒൻപതിന് - കഥാപ്രസംഗം (യുപി, എച്ച്എസ്, എച്ച്എസ്എസ്)
വേദി എട്ട് - എസ്എൻഎച്ച്എസ്എസ്
9.30ന് -ചിത്രരചന പെൻസിൽ (യുപി, എച്ച്എസ്, എച്ച്എസ്എസ്), ചിത്രരചന ജലച്ഛായം (യുപി, എച്ച്എസ്, എച്ച്എസ്എസ്), ചിത്രരചന (യുപി, എച്ച്എസ്, എച്ച്എസ്എസ്), കാർട്ടൂണ്‍ (എച്ച്എസ്, എച്ച്എസ്എസ്), കൊളാഷ് (എച്ച്എസ്, എച്ച്എസ്എസ്)
വേദി 9 - വിഎച്ച്എസ്ഇ
9.30ന് കഥ-മലയാളം , ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം (ജനറൽ) , അറബി (ജനറൽ), ഉറുദു (യുപി, എച്ച്എസ്, എച്ച്എസ്എസ്), ഉപന്യാസം -മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബി, ഉറുദു (യുപി, എച്ച്എസ്, എച്ച്എസ്എസ്), കവിത -മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബി, ഉറുദു, കന്നഡ (യുപി, എച്ച്എസ്, എച്ച്എസ്എസ്).വേദി 10-എച്ച്എസ്എസ് ഗ്രൗണ്ട് ഒൻപതിന് - ബാൻഡ്മേളം (എച്ച്എസ്, യുപിഎസ്)