പിന്നാക്ക വിഭാഗങ്ങൾക്ക് സീറ്റ് സംവരണം ഏർപ്പെടുത്താനുള്ള സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന്
1482350
Wednesday, November 27, 2024 3:49 AM IST
ചെറുതോണി: ത്രിതല പഞ്ചായത്ത്, മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് സീറ്റ് സംവരണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള ഗണക മഹാസഭ ഇടുക്കി താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു.
ആന്ധ്ര, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങി രാജ്യത്തെ 21 സംസ്ഥാനങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ പിന്നാക്ക സീറ്റ് സംവരണം നടപ്പിലാക്കിയതായി യോഗം ചൂണ്ടിക്കാട്ടി. സംവരണം നടപ്പിലാക്കാൻ സർക്കാർ തയ്യാറാകാത്ത പക്ഷം സമാന വിഭാഗത്തിൽപ്പെട്ട സമുദായങ്ങളുടെ പിന്തുണയോടെ സമരം ശക്തമാക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.വി. സുഭാഷ് അധ്യക്ഷത വഹിച്ചു. കെ ജി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് രഘു കുന്നുംപുറം, യൂണിയൻ സെക്രട്ടറി പി.കെ. ജയദേവ്, യൂണിയൻ ഭാരവാഹികളായ മിനി ഷാജി, ശ്രീരാഗ് മധു, വി.എം. ആനന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.