കാ​ഞ്ഞി​ര​പ്പ​ള്ളി: മ​നു​ഷ്യ​ന്‍റെ മ​ഹ​ത്വ​ത്തെ തി​രി​ച്ച​റി​യു​ന്ന​വ​ര്‍ പ​ര​സ്പ​രം ആ​ദ​രി​ക്കു​മെ​ന്ന് ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ആ​സ്ഥാ​ന​ത്ത് വൈ​ദി​ക സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ല്‍​കി​യ സ്വീ​ക​ര​ണ​ യോ​ഗ​ത്തി​ല്‍ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ​ശോ​യു​ടെ മ​നു​ഷ്യാ​വ​താ​രം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് മ​നു​ഷ്യ​ന്‍റെ മ​ഹ​ത്വ​ത്തെ​യാ​ണ്. മ​നു​ഷ്യ​മ​ഹ​ത്വ​ത്തെ പൂ​ർ​ണ​മാ​ക്കു​ന്ന​തി​നാ​ണ് ദൈ​വം മ​നു​ഷ്യ​നാ​യി ച​രി​ത്ര​ത്തി​ല​വ​ത​രി​ച്ച​ത്. വി​ല​യു​ള്ള അ​ജ​ഗ​ണ​മാ​യ​തി​നാ​ലാ​ണ് അ​തി​നു​വേ​ണ്ടി ജീ​വ​ന​ര്‍​പ്പി​ക്കു​ന്ന​തി​ന് ഇ​ട​യ​ന്‍ ത​യാ​റാ​കു​ന്ന​ത്. ഓ​രോ വ്യ​ക്തി​ക്കും ദൈ​വം ന​ല്‍​കു​ന്ന മ​ഹ​ത്വ​ത്തെ മ​ന​സി​ലാ​ക്കു​മ്പോ​ഴാ​ണ് പ​ര​സ്പ​ര ബ​ഹു​മാ​നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​പ്പി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ അ​ജ​പാ​ല​ന ദൗ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ഗ​ണം പ്രാ​ർ​ഥ​ന​യും പി​ന്തു​ണ​യു​മാ​യു​ണ്ടാ​കു​മെ​ന്നും സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും നി​സ്തു​ല സം​ഭാ​വ​ന​ക​ള്‍ ന​ൽ​കു​വാ​ന്‍ മാ​ര്‍ ത​റ​യി​ലി​ന് ക​ഴി​യ​ട്ടെ​യെ​ന്നും മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ പ​റ​ഞ്ഞു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ വി​ശ്വാ​സ​പൈ​തൃ​കം കാ​ത്തു​സൂ​ക്ഷി​ക്കാന്‍ അ​നു​യോ​ജ്യ​നാ​യ വ്യ​ക്തി​യെ ല​ഭി​ച്ച​തി​ല്‍ ദൈ​വ​ത്തി​നു ന​ന്ദി​പ​റ​യു​ന്ന​താ​യി മു​ന്‍ മേ​ല​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ പ​റ​ഞ്ഞു.

മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ ധ്യാ​ന​ചി​ന്ത​ക​ളോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ല്‍ ആ​രം​ഭി​ച്ച വൈ​ദി​ക സ​മ്മേ​ള​ന​ത്തെ​ത്തു​ട​ര്‍​ന്ന് രൂ​പ​ത ആ​സ്ഥാ​ന​ത്ത് അ​നു​മോ​ദ​ന​യോ​ഗം ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ന്യ​സ്ത, അ​ല്മാ​യ പ്ര​തി​നി​ധി​ക​ള്‍ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി പ​ങ്കു​വ​യ്ക്ക​ലു​ക​ള്‍ ന​ട​ത്തു​ക​യും സി​ബി​സി​ഐ ലെ​യ്റ്റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷെ​വ​.‍ അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍ ആ​ശം​സ​ക​ള്‍ നേ​രു​ക​യും ചെ​യ്തു.

രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍, റ​വ.​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി, വൈ​സ് ചാ​ൻ​സി​ല​ർ റ​വ.​ഡോ. മാ​ത്യു ശൗ​ര്യാം​കു​ഴി, പ്രൊ​ക്കു​റേ​റ്റ​ര്‍ ഫാ. ​ഫി​ലി​പ്പ് ത​ട​ത്തി​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ജൂ​ബി മാ​ത്യു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.