അച്ഛന്റെ പൊന്നുമോൾ
1482623
Thursday, November 28, 2024 3:57 AM IST
കഞ്ഞിക്കുഴി: പിതാവിന്റെ കലാവാസന നേരിട്ടു കണ്ടാണ് ടിസ ക്ലാർനറ്റ് കൈയിലെടുത്തു തുടങ്ങിയത്. തുടർച്ചയായ രണ്ടാം തവണയും ജില്ലാ സ്കൂൾ കലോത്സവത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയാണ് ടിസ മരിയ ആഗസ്തി പിതാവ് പി.ഡി. ആഗസ്തിയുടെ അഭിമാനം കാത്തത്.
കൂന്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് ടിസ. 30 വർഷത്തോളമായി പിതാവ് പി.ഡി. ആഗസ്തി ക്ലാർനറ്റ് പരിശീലന രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഷീബയാണ് മാതാവ്.