രാ​ജാ​ക്കാ​ട്: കാ​ന്തി​പ്പാ​റ സെ​​ന്‍റ്് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​​ന്‍റ്് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ ഉ​ടു​മ്പ​ൻ​ചോ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു.​പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, റജി​സ്റ്റ​റു​ക​ൾ, ലോ​ക്ക​പ്പ്, സ്റ്റേ​ഷ​നി​ലെ ആ​യു​ധ​ങ്ങ​ൾ,അ​വ​യു​ടെ ഉ​പ​യോ​ഗം,

ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ൽ പോ​ലീ​സ് സേ​ന​യു​ടെ പ്രാ​ധാ​ന്യം, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ എ​ന്നി​വ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ഡ​റ്റു​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.​

സ​ന്ദ​ർ​ശ​ന​ത്തി​നെത്തി​യ കേ​ഡ​റ്റു​ക​ളെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ പി.ഡി. അ​നൂ​പ്മോ​ൻ പാ​ൽ​പ്പാ​യ​സം ന​ൽ​കി സ്വീ​ക​രി​ച്ചു.​ എ​സ്ഐമാ​രാ​യ പി.​കെ. വി​നോ​ദ്, വി.​കെ. ഷി​ബു മോ​ഹ​ൻ എ​ന്നി​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ഡ​റ്റു​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ.​സി​ന്ധു​മോ​ൾ, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ സി​ജോ​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.