കോണ്‍ഗ്രസ് സമരം പ്രഹസനമെന്ന്
1482360
Wednesday, November 27, 2024 4:04 AM IST
വണ്ണപ്പുറം: കുടിയേറ്റകർഷകന്റെ ഭൂമിക്ക് പട്ടയം വൈകിപ്പിക്കുന്നതിനാലും വനംവകുപ്പിന്റെ ഉപദ്രവം മൂലവും കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞ് വണ്ണപ്പുറം പഞ്ചായത്തിൽ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന സമരപ്രഖ്യാപനവും വാഹനജാഥയും പ്രഹസനമാണെന്ന് കേരളകോണ്‍ഗ്രസ് -എം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
യോഗം നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് മാമല അധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ വട്ടക്കുന്നേൽ, പി.ജി.സുരേന്ദ്രൻ, പി.ജി.ജോയി, സെബാസ്റ്റ്യൻ ആടുകുഴി, ജോണ്‍ കാലായിൽ, ജോണി മുണ്ടക്കൽ, ബിജു ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.