പോസ്റ്റോഫീസ് മാർച്ച്
1482358
Wednesday, November 27, 2024 4:04 AM IST
മൂന്നാർ: രാജ്യത്തെ തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് കെഎസ് കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ. തൊഴിലാളി - കർഷക-കർഷക തൊഴിലാളികളുടെ ആഭിമുഖ്യത്തിൽ മൂന്നാർ പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടർച്ചയായി കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ അനുവർത്തിച്ചു വരുന്ന തെറ്റായ സാന്പത്തിക നയങ്ങൾ പാവപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും ജീവിതത്തെ സാരമായി ബാധിച്ചു. തെരഞ്ഞെടുപ്പിൽ തൊഴിലാളികളും കർഷകരും ബിജെപിക്ക് എതിരായി നിലപാട് സ്വീകരിച്ചതിനെത്തുടർന്നാണ് പാർലമെന്റിൽ ബിജെപിക്ക് ഭൂരിപക്ഷം കുറഞ്ഞത്.
തെറ്റായ സാന്പത്തിക നയങ്ങളും പീഡന നയങ്ങളും പിന്തുടരുന്ന കേന്ദ്ര ഗവണ്മെന്റ് കർഷകർക്ക് നൽകി വന്ന രാസവളത്തിന്റെ സബ്സിഡി വെട്ടിക്കുറച്ചുവെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
എ. കെ. മണി അധ്യക്ഷനായി. യൂണിയൻ നേതാക്കളായ കെ. വി. ശശി, എം. വൈ. ഒൗസേഫ്, വി. ഒ. ഷാജി, രാജ് ബേബി, മുനിയാണ്ടി, എം. ജെ. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.