കു​മ​ളി: പ​തി​നാ​ലു​കാ​രി​യു​ടെ വി​വാ​ഹം ന​ട​ത്തു​വാ​നു​ള്ള നീ​ക്കം പോ​ലീ​സ് ഇ​ട​പെ​ട്ട് ത​ട​ഞ്ഞു. ’വ​ര​ൻ’ അ​റ​സ്റ്റി​ലാ​യി. കു​മ​ളി മു​രു​ക്ക​ടി​യി​ൽ (വി​ശ്വ​നാ​ഥ​പു​രം) ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം.

പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​നെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഗോ​പി (25) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പെ​ണ്‍​കു​ട്ടി ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്ത​തി​നെത്തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.

ചൈ​ൽ​ഡ് ലൈ​ന്‍റെ പ​രാ​തി​യെത്തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും ഇ​പ്പോ​ൾ കു​മ​ളി മു​രു​ക്ക​ടി​യി​ൽ സ്ഥി​ര താ​മ​സ​ക്കാ​രു​മാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.