വന്യമൃഗശല്യം: പ്രതിഷേധ ധർണ നടത്തും
1481844
Monday, November 25, 2024 3:48 AM IST
മുട്ടം: കാർഷിക മേഖലയിലെ തകർച്ചയ്ക്ക് കാരണമായി തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ശല്യത്തിനെതിരേ മുട്ടം ഫോറസ്റ്റ് ഓഫീസിനു മുന്നിൽ കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ 30ന് ഉച്ചകഴിഞ്ഞ് മൂന്നിന് പ്രതിഷേധ ധർണ നടത്താൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ.ടി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.എ. പരീത്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സി.എച്ച്. ഇബ്രാഹിംകുട്ടി, തുടങ്ങിയവർ പ്രസംഗിച്ചു.