കെസിഎസ്എൽ രൂപത കലോത്സവത്തിന് മുരിക്കാശേരിയിൽ കൊടിയേറി
1481532
Sunday, November 24, 2024 3:56 AM IST
ചെറുതോണി: കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് ഇടുക്കി രൂപത കലോത്സവത്തിന് മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ കൊടിയേറി. സെന്റ് മേരീസ് സ്കൂൾ മാനേജർ ഫാ. ജോസ് നരിതൂക്കിൽ കലോത്സവം ഉദ്ഘാടനം ചെയ്തു. കെസിഎസ്എൽ രൂപത ചെയർമാൻ ആൽബി സൈജു അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. അമൽ മണിമലക്കുന്നേൽ, ആസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിതിൻ പാറക്കൽ, രൂപത പ്രസിഡന്റ് മനോജ് ചാക്കോ, സംസ്ഥാന ചെയർമാൻ ജെഫിൻ ജോജോ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ സ്റ്റെല്ല എസ്എച്ച്, വൈസ് പ്രസിഡന്റ് ജോസിയ ജോസ്, ജനറൽ സെക്രട്ടറി ആഷ്ന ടോമി, എക്സിക്യൂട്ടീവ് അംഗം എബി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ രൂപത സാഹിത്യ മത്സരത്തിൽ ഓവറോൾ നേടിയ സ്കൂളുകൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. പത്തുവർഷംകൂടി നടക്കുന്ന മാർഗംകളി, പരിചമുട്ടുകളി, എല്ലാവർഷവും നടത്തിവരുന്ന സ്റ്റഡി സർക്കിൾ, പുത്തൻപാന, കഥാപ്രസംഗം, മോണോആക്ട്, പ്രസംഗം, സംഘഗാനം തുടങ്ങി പതിനഞ്ചോളം ഇനങ്ങളിലാണ് മത്സരം നടന്നത്.
ഇടുക്കി രൂപതയിലെ എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ നിന്നായി ആയിരത്തിഞ്ഞൂറോളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.