കലാലയ ജീവിതത്തിന്റെ ഓർമച്ചെപ്പ് തുറന്ന് പഴയ കൂട്ടുകാർ ഒത്തുകൂടി
1481537
Sunday, November 24, 2024 3:56 AM IST
തൊടുപുഴ: ഓർമച്ചെപ്പ് തുറന്ന് 52 വർഷങ്ങൾക്കു ശേഷം പഴയ കൂട്ടുകാരുടെ ഒത്തു ചേരൽ ഹൃദ്യമായ അനുഭവമായി. തൊടുപുഴ ന്യൂമാൻ കോളജിൽ 1972ലെ പ്രീഡിഗ്രി ബാച്ചിൽ പഠിച്ചിറങ്ങിയവരാണ് ഒരിക്കൽകൂടി കലാലയ ഓർമകൾ പങ്കുവയ്ക്കാൻ കുടുംബസമേതം ഒത്തു കൂടിയത്.
ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ. ജെന്നി അലക്സ് സംഗമം ഉദ്ഘാടനം ചെയ്തു. സെയ്ദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോളജ് ബർസാർ ഫാ. ബെൻസൻ എൻ. ആന്റണി അനുഗ്രഹ പ്രഭാഷണം നടത്തി.
പൂർവ അധ്യാപകരായ പ്രഫ. അപ്രേം മണിപ്പുഴ, പ്രഫ. എം.സി. ജോണ് എന്നിവരെ യോഗത്തിൽ ആദരിച്ചു. ജയിംസ് പള്ളിക്ക്യമാലിൽ, ഡോ. സോമൻ നായർ, വി.പി.ജോർജ്, ജോസുകുട്ടി എന്നിവർ പ്രസംഗിച്ചു.
വിടപറഞ്ഞ അധ്യാപകർക്കും സഹപാഠികൾക്കും യോഗത്തിൽ ആദരാഞ്ജലി അർപ്പിച്ചു.