ക്ലിന്റ് സ്മാരക ബാലചിത്രരചനാ മത്സരം
1481520
Sunday, November 24, 2024 3:42 AM IST
ചെറുതോണി: ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായി ഡിസംബർ ഏഴിന് ജില്ലാതല ബാലചിത്രരചനാ മത്സരം ചെറുതോണിയിൽ നടക്കും. രാവിലെ 10 മുതൽ 12 വരെയാണ് മത്സരം. ജനറൽ ഗ്രൂപ്പിൽ പച്ച (പ്രായം 5-8), വെളള ( പ്രായം 9-12) നീല (പ്രായം 13-16) ദിന്നശേഷി വിഭാഗത്തിൽ മഞ്ഞ (പ്രായം 5-10) ചുവപ്പ് (പ്രായം 11-18) എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം.
ഭിന്നശേഷി വിഭാഗത്തിനുള്ള മഞ്ഞ, ചുവപ്പ് ഗ്രൂപ്പിൽ ഓരോ വിഭാഗത്തിനും ഒന്നിലധികം വൈകല്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, കാഴ്ചവൈകല്യമുള്ളവർ, സംസാരവും കേൾവിക്കുറവും നേരിടുന്നവർ എന്നിങ്ങനെ നാലു ഉപ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം. മത്സരത്തിന് രണ്ടു മണിക്കൂർ ദൈർഘ്യമുണ്ടായിരിക്കും.
ഒരു സ്കൂളിൽനിന്ന് എത്ര കുട്ടികൾക്കു വേണമെങ്കിലും മത്സരത്തിൽ പങ്കെടുക്കാം. ചിത്രങ്ങൾ വരയ്ക്കുന്നതിന് നിശ്ചിത വലിപ്പത്തിലുള്ള പേപ്പറുകൾ ജില്ലാ ശിശു ക്ഷേമ സമിതി നൽകും. വരയ്ക്കാനുള്ള സാധനസാമഗ്രികൾ മത്സരാർത്ഥികൾ കൊണ്ടു വരണം. ജലഛായം, എണ്ണഛായം, പെൻസിൽ തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കാം.
ജില്ലകളിലെ ഓരോ വിഭാഗത്തിലും ആദ്യ അഞ്ചു സ്ഥാനക്കാരുടെ ചിത്രരചനകൾ സംസ്ഥാന മത്സരത്തിനായി അയച്ചു കൊടുക്കും. ഇതിൽ നിന്നായിരിക്കും സംസ്ഥാനതല വിജയികളെ പ്രഖ്യാപിക്കുന്നത്. ആദ്യ മൂന്നു സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകും.
മത്സരത്തിൽ പങ്കെടുക്കുന്നവർ സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രവും ഭിന്നശേഷി വിഭാഗത്തിലുള്ളവർ വൈകല്യ സർട്ടിഫിക്കറ്റുമായി എത്തിച്ചേരണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡിറ്റാജ് ജോസഫ് അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് -9447813559.