ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കണം: ആർഎസ്പി
1481828
Monday, November 25, 2024 3:24 AM IST
കട്ടപ്പന: ഇടുക്കി ജില്ലയിലെ ഭൂ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമം നടത്താതെ ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് ആർഎസ്പി ജില്ലാ കമ്മിറ്റി ആരോപിച്ചു.
ഭൂ പതിവു ഭേദഗതി നിയമം നിയമസഭ പാസാക്കിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും നിയമം നടപ്പിലാക്കാനായിട്ടില്ല. കർഷക താത്പര്യങ്ങൾക്കു വിരുദ്ധമായ കോടതി വിധികൾ ഉണ്ടാകുന്നത് സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ മൂലമാണ്.
തോട്ടം മേഖലയിൽ പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന തമിഴ് വംശജരായവരുടെ പിൻ തലമുറ വിവിധ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾക്കായി ഓഫീസുകളിൽ എത്തുന്പോൾ മുൻ തലമുറ കേരളത്തിൽ സ്ഥിരതാമസമായിരുന്നെന്നു തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ട് ബുദ്ധിമുട്ടിപ്പിക്കുകയാണെന്നും യോഗം ആരോപിച്ചു.
കർഷകദ്രോഹ നടപടികൾക്കെതിരേ പ്രത്യക്ഷ സമരത്തിനു ആർഎസ്പി രൂപം നൽകിയതായും ഡിസംബറിൽ നിയോജക മണ്ഡലം തലത്തിൽ കർഷക സംഗമങ്ങൾ സംഘടിപ്പിക്കാനും യോഗം തൂരുമാനിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ജി. ബേബിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. പി.ജി. പ്രസന്നകുമാർ, ജില്ലാ സെക്രട്ടറി പി.പി. പ്രകാശ്, സെക്രട്ടറി സെബാസ്റ്റ്യൻ എസ്. വിളക്കുന്നേൽ, പി.എസ്. ഹരിഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.