പഞ്ചിംഗ് നടപ്പിലാക്കുന്നതിന് മുമ്പ് എല്ലാ ആശുപത്രികളിലും എട്ടു മണിക്കൂർ ഡ്യൂട്ടി നടപ്പിലാക്കണം: കേരള ഗവ. ആയുർവേദ നഴ്സസ് അസോസിയേഷൻ
1481821
Monday, November 25, 2024 3:24 AM IST
ചെറുതോണി: കേരള ഗവ. ആയുർവേദ നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ചെറുതോണി ടൗൺ ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആർ. മിനി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. പി.സി. ഷീല, പാറേമാവ് ജില്ലാ ആയുർവേദ ആശുപത്രി സിഎംഒ ഡോ. ഹരിമോഹൻ, തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് കെ.പി. പുഷ്പ, ഇടുക്കി ഡിഎംഒ ഓഫീസ് എച്ച്സി റോയ് അലക്സ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. രാജേഷ്, ആർ.എൽ. കലാറാണി എന്നിവർ പ്രസംഗിച്ചു.
തുടർന്നു നടന്ന പ്രതിനിധി സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. ഷീന അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, കെ.എ. ബഷീർ, ആർ. മിനി, പി.പി. വാസുദേവൻ, എ.ആർ.ഹാഷിം, അനൂപ്, ഷക്കീല, മോളി ടി. ജോർജ്, എം.ജെ. റോസിലി, ജോയിസൺ ജോസ് എന്നിവർ പ്രസംഗിച്ചു.
പഞ്ചിംഗ് നടപ്പിലാക്കുന്നതിനു മുമ്പായി എട്ടുമണിക്കൂർ ഡ്യൂട്ടി നടപ്പിലാക്കുക, എല്ലാ ആയുർവേദ ആശുപത്രികളിലും ആയുർവേദ നഴ്സിന്റെ സേവനം ഉറപ്പുവരുത്തുക, ആയുർവേദ നഴ്സിന്റെ വിദ്യാഭ്യാസ യോഗ്യത ഉയർത്തുക, കോഴ്സ് പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.