വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളിൽ ‘ആദരം -2024’
1481831
Monday, November 25, 2024 3:35 AM IST
ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ "ആദരം 24' എന്ന പേരിൽ ഏഷ്യൻ പഞ്ചഗുസ്തി മത്സരത്തിൽ ചാമ്പ്യൻമാരായ വിദ്യാർഥികളെയും സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ മികവു പുലർത്തിയ വിദ്യാർഥികളെയും ആദരിച്ചു.
പഞ്ചഗുസ്തി ചാമ്പ്യൻമാരായ വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ വിഷ്ണു രാജനെയും പത്താം ക്ലാസ് വിദ്യാർഥിനിയായ വൃന്ദരാജനെയും സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ മികവു പുലർത്തിയ വിദ്യാർഥികളെയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മെമന്റോ നൽകി ആദരിച്ചു. സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് ജോളി ആലപ്പുരയിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോർജ്, ജില്ലാ സ്പോർട്സ് ഓഫീസർ, ദീപ്തി മരിയ ജോസ്, ഹെഡ്മിസ്ട്രസ് അർച്ചന തോമസ് എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ ഫ്രാൻസിസ് സെബാസ്റ്റ്യൻ, സിബിച്ചൻ ജോസഫ്, സിജോ ജോൺ, ജാസ്മിൻ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.