വയനാടിന് കൈത്താങ്ങായി കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ
1481535
Sunday, November 24, 2024 3:56 AM IST
കട്ടപ്പന: വയനാട്ടിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കുൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. 150 രൂപ നിരക്കിൽ കട്ടപ്പനയിലെ വിവിധ ഓഫീസുകളിലും സ്ഥാപനങ്ങളിലും എൻസിസി കേഡറ്റുകൾ ബിരിയാണി എത്തിച്ചു നൽകി.
പൊതുസമൂഹം കുട്ടികളുടെ ഈ നന്മപ്രവൃത്തിയെ ഇരു കൈയും നീട്ടി സ്വീകരിച്ചു. 565 ബിരിയാണിയാണ് വിൽപ്പന നടത്തിയത്ത്. ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. ജോസ് മാത്യു പറപ്പള്ളി നിർവഹിച്ചു.
സ്കൂൾ അസിസ്റ്റന്റ് മാനേജർമാരായ ഫാ. നോബി വെള്ളാപ്പള്ളിൽ, ഫാ. ഷിബിൻ മണ്ണാറത്ത്, വാർഡ് കൗണ്‍സിലർ സോണിയ ജെയ്ബി, പ്രിൻസിപ്പൽ കെ.സി. മാണി, എൻഎസ് എസ് പ്രോഗ്രാം ഓഫീസർ ജോജോ മോളോപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക തിങ്കളാഴ്ച ഡിഡിക്ക് കൈമാറും.