സാമൂഹിക പ്രതിബദ്ധതയുള്ള യുവജനങ്ങൾ രാഷ്ട്രീയത്തിലേക്ക് വരണം: മന്ത്രി റോഷി അഗസ്റ്റിൻ
1481523
Sunday, November 24, 2024 3:42 AM IST
ചെറുതോണി: സാമൂഹിക പ്രതിബദ്ധതയുള്ള യുവജനങ്ങൾ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീ യ മേഖലകളിലേക്ക് കടന്നുവരണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
അവനവനിലേക്ക് ഒതുങ്ങുന്ന ശീലം ഇന്ന് യുവജനങ്ങളിൽ കൂടിവരുന്ന സാഹചര്യത്തിലും തൊഴിലിടങ്ങളിൽ നേരിടുന്ന കടുത്ത മാനസിക പ്രതിസന്ധികളെ മറികടക്കുന്നതിനും യുവാക്കൾ സാമൂഹിക, രാഷ്ട്രീയ പ്രതിബദ്ധതയുള്ളവരായി മാറുന്നതിലൂടെ സാധിക്കുമെന്ന് കേരള യൂത്ത് ഫ്രണ്ട് - എം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
യൂത്ത് ഫ്രണ്ട് - എം ജില്ലാ പ്രസിഡന്റ് ശ്രീ ജോമോൻ പൊടിപാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോണ്ഗ്രസ് - എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തി.