സ്വകാര്യ സ്ഥാപനത്തിനു മുമ്പില്‍ സിഐടിയു നടത്തുന്ന സമരം വ്യാപാര മേഖലയ്ക്ക് ഭീഷണിയെന്ന് മര്‍ച്ചന്റ്സ് അസോ.
1481830
Monday, November 25, 2024 3:24 AM IST
നെടുങ്കണ്ടം: കല്ലാറിലെ സ്വകാര്യ സ്ഥാപനത്തിനു മുമ്പില്‍ സിഐടിയു നടത്തുന്ന സമരം വ്യാപാര മേഖലയ്ക്ക് ഭീഷണിയാണെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന്. സ്വന്തം ഉടമസ്ഥതതയിലുള്ള കോമ്പൗണ്ടിലാണ് കല്ലാറിലെ വ്യാപാര കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കോടതിവിധികള്‍ക്കും നിയമ വ്യവസ്ഥിതിക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരേ ചുമട്ടുതൊഴിലാളികള്‍ നടത്തുന്ന സമരം നിയമവിരുദ്ധമാണ്.
നെടുങ്കണ്ടത്തെ വ്യാപാര മേഖലയില്‍ ഏറ്റവും കൂടുതല്‍ ചുമട്ടുതൊഴില്‍ നല്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേയാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. നിലവില്‍ ലേബര്‍ കമ്മീഷന്റെ പരിഗണനയിലുള്ള വിഷയത്തില്‍ തൊഴിലാളികള്‍ സമരം നടത്തുന്നത് നിയമ വിരുദ്ധമാണ്.
തൊഴിലാളി യൂണിയനുകള്‍ സമര തീരുമാനം പുനഃപരിശോധിക്കണമെന്ന് മര്‍ച്ചന്റ് അസോസിയേഷന് ഭാരവാഹികളായ ആര്. സുരേഷ്, ജെയിംസ് മാത്യു, സജീവ് ആര്. നായര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.