നെ​ടു​ങ്ക​ണ്ടം: ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം പ​ണം ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് കൂ​ട്ടാ​റി​ല്‍ ത​ട്ടു​ക​ട അ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യും പ​ണാ​പ​ഹ​ര​ണം ന​ട​ത്തു​ക​യും ചെ​യ്ത​താ​യി പ​രാ​തി. ക​ട​യു​ട​മ​യ്ക്കും ഭാ​ര്യ​ക്കും മ​ര്‍​ദ​ന​മേ​റ്റു.

ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ക​മ്പം​മെ​ട്ട് - നെ​ടു​ങ്ക​ണ്ടം റോ​ഡി​ല്‍ കൂ​ട്ടാ​റി​നു സ​മീ​പം ഒ​റ്റ​ക്ക​ട​യി​ലാ​ണ് മ​ദ്യ​പ​സം​ഘം അ​ഴി​ഞ്ഞാ​ടി​യ​ത്. ഒ​റ്റ​ക്ക​ട​യി​ലെ ത​ട്ടു​ക​ട​യി​ല്‍ എ​ത്തി​യ ര​ണ്ടം​ഗ​സം​ഘം ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം പ​ണം ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​മു​ണ്ടാ​ക്കു​ക​യും ക​ട​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വ​സ്തു​ക്ക​ളും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. ക​ട​യു​ട​മ എം.​എം. നൗ​ഷാ​ദി​നെ നി​ല​ത്തി​ട്ട് മ​ര്‍​ദി​ച്ചു.

ഇ​യാ​ളു​ടെ ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നും പ​ണ​പ്പെ​ട്ടി​യി​ല്‍​നി​ന്ന് 10,000 രൂ​പ സം​ഘം അ​പ​ഹ​രി​ച്ച​താ​യും നൗ​ഷാ​ദ് പ​റ​ഞ്ഞു. ഭ​ര്‍​ത്താ​വി​നെ മ​ര്‍​ദി​ക്കു​ന്ന​തു​ക​ണ്ട് ത​ട​യാ​ന്‍ എ​ത്തി​യ ഭാ​ര്യ റെ​ജീ​ന ബീ​വി​യെ​യും അ​ക്ര​മി​സം​ഘം ച​വി​ട്ടി നി​ല​ത്തി​ട്ട് മ​ര്‍​ദി​ച്ചു. ഇ​രു​വ​രും നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ക​മ്പം​മെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.