തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​നി​ടെ ഹാ​ളി​ൽ പ്ര​വേ​ശി​ച്ച ര​ണ്ടു പേ​ർ അ​നു​മ​തി​യി​ല്ലാ​തെ ത​ങ്ങ​ളു​ടെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യെ​ന്ന് വ​നി​താ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ പ​രാ​തി. പ​ഴു​ക്കാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ​ക്കെ​തി​രേ​യാ​ണ് കൗ​ണ്‍​സി​ല​ർ​മാ​ർ രേ​ഖാ​മൂ​ലം സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

ഇ​ന്ന​ലെ കൗ​ണ്‍​സി​ൽ യോ​ഗം തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ ഇ​രു​വ​രും ഹാ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. കൗ​ണ്‍​സി​ലി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്ന വ്യാ​ജേ​ന ഇ​വ​ർ ത​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് പ​ക​ർ​ത്തി​യ​തെ​ന്നു വ​നി​ത കൗ​ണ്‍​സി​ല​ർ​മാ​രു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ത​ങ്ങ​ളു​ടെ മാ​ന്യ​ത​യ്ക്കും സ്ത്രീ​ത്വ​ത്തി​നും അ​പ​മാ​നം വ​രു​ത്തു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ചി​ത്രീ​ക​ര​ണം. ദൃ​ശ്യ​ങ്ങ​ൾ മോ​ശ​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​മെ​ന്ന് ഭ​യ​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കാ​ട്ടി​യാ​ണ് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കൗ​ണ്‍​സി​ല​ർ​മാ​രാ​യ നി​സ സ​ക്കീ​ർ, രാ​ജി അ​ജേ​ഷ്, ക​വി​ത വേ​ണു, നീ​നു പ്ര​ശാ​ന്ത്, മെ​ർ​ളി രാ​ജു, ഷീ​ജ ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.