മൂ​ന്നാ​ർ: ബാ​ല്യ​കാ​ല സ്മ​ര​ണ​ക​ൾ പു​തു​ക്കി മൂ​ന്നാ​ർ ഗ​വ.​എ​ൽ​പി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു. പ്ലാ​റ്റി​നം ജൂ​ബി​ലി സ​മ്മേ​ള​നം അ​ഡ്വ. എ. ​രാ​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ദ്യ ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ർ.​എ​സ്. മ​ണി, വി.​എ. പ​രീ​ത്, ജോ​ർ​ജ് ജോ​ണ്‍, സാ​ൻ​ഡ്ര​ല തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ദീ​പം തെ​ളി​​ച്ചു.

മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ രാ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ലി​സി ടി. ​ഏ​ബ്ര​ഹാം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ​ഡി​എ​ച്ച്പി സി​ഐ​ആ​ർ മാ​നേ​ജ​ർ ജോ​ണ്‍ പെ​രേ​ര മു​ൻ​കാ​ല അ​ധ്യാ​പ​ക​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. എം. ​ഭ​വ്യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജാ​ക്വി​ലി​ൻ മേ​രി, റീ​ന മു​ത്തു​കു​മാ​ർ, മൂ​ന്നാ​ർ ജി​വി​എ​ച്ച്എ​സ്എ​സ് ഹെ​ഡ്മി​സ്ട്ര​സ് ഡോ.​എ​സ്. ജ​യ​ല​ഷ്മി, എ​ഇ​ഒ സി. ​ശ​ര​വ​ണ​ൻ, സം​ഘാ​ട​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ എം.​ജെ. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ ജി. ​മോ​ഹ​ൻ കു​മാ​ർ സ്വാ​ഗ​ത​വും ലി​ജി ഐ​സ​ക് ന​ന്ദി​യും പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ ക​ലാ​ല​യ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു.

ക​വ​യ​ത്രി ഡോ​ണ പ്രി​ൻ​സി​ന്‍റെ ക​വി​ത, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ഗാ​ന​മേ​ള എ​ന്നി​വ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു കൊ​ഴു​പ്പേ​കി. മൂ​ന്നാ​റി​ന്‍റ പ​ഴ​യ​കാ​ല ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​രു​ന്നു.