പാലത്തിനു ഭീഷണിയായി ആൽമരം വളർന്നു
1481833
Monday, November 25, 2024 3:35 AM IST
കാളിയാർ: പാലത്തിനു വളർന്നു നിൽക്കുന്ന ആൽമരം പാലത്തിന് ഭീഷണിയാകുന്നു. ആൽമരം വളർന്നതു മൂലം പാലത്തിനു വിള്ളൽ വീണ് ബലക്ഷയം ഉണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു. കാളിയാർ പാലത്തിലാണ് ആൽമരം വളർന്ന് തൂണിലേയ്ക്ക് പടർന്നു കയറിയിരിക്കുന്നത്.
ഒരുവർഷം മുന്പ് ഇതുപോലെ ആൽമരം വളർന്നിരുന്നു. അന്ന് പൊതുമരാമത്ത് അധികൃതർ ഇത് വെട്ടി നീക്കിയിരുന്നു. വീണ്ടും മരം വളർന്ന് പാലത്തിനു വിള്ളൽ ഉണ്ടാകാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.