ചെ​റു​തോ​ണി: ക​ട്ട​പ്പ​ന ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ യു​പി വി​ഭാ​ഗം സം​സ്കൃ​തോ​ത്സ​വ​ത്തി​ലും അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ലും ഓ​വ​റോ​ളും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻഡറി വി​ഭാ​ഗ​ങ്ങ​ളി​ൽ ഫ​സ്റ്റ് റ​ണ്ണ​റ​പ്പ് നേ​ടി മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​നു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.

പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി കൂ​ടി​യ യോ​ഗ​ത്തി​ൽ പാ​വ​നാ​ത്മ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ബെ​ന്നോ പു​തി​യാ​പ​റ​മ്പി​ൽ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ന​രി​തൂ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​സ​ഫ് മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ർ​ജ്, ഹെ​ഡ്മി​സ്ട്ര​സ് ജി​ജി​മോ​ൾ മാ​ത്യു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ബി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും വി​ജ​യി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ക​ഞ്ഞി​ക്കു​ഴി ന​ങ്കി​സി​റ്റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​ത്തി​ൽ വി​വി​ധ മ​ത്സ​ര​യി​ന​ങ്ങ​ളി​ലാ​യി മു​രി​ക്കാ​ശേ​രി സ്കൂ​ളി​ലെ 166 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും.