പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കുട്ടിപ്പോലീസുകാർ
1480318
Tuesday, November 19, 2024 7:28 AM IST
മുതലക്കോടം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി സീനിയർ കേഡറ്റുകൾ തൊടുപുഴ ജനമൈത്രി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. എസ്എച്ച്ഒ എസ്. മഹേഷ് കുമാർ പോലീസ് സ്റ്റേഷന്റെ പ്രവർത്തനരീതികൾ വിശദീകരിച്ചു. സ്റ്റേഷനിൽ ഉപയോഗിക്കുന്ന പിസ്റ്റളുകൾ, ടിയർ ഗ്യാസ് ഗണ്‍, ലാത്തി, ഷീൽഡ്, കൈവിലങ്ങുകൾ, വയർലെസ് സംവിധാനം തുടങ്ങിയവയുടെ ഉപയോഗവും പ്രവർത്തനരീതിയും വിദ്യാർഥികൾ ചോദിച്ചറിഞ്ഞു.
പിആർഒ ആർ. അനിൽകുമാർ, എസ്പിസി ഡ്രിൽ ഇൻസ്ട്രക്ടർ വിഷ്ണു വേണുഗോപാൽ, ഹെഡ്മാസ്റ്റർ ജയിംസ് ജേക്കബ്, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജിയോ ചെറിയാൻ, ഷിജി ജോസഫ്, പരേഡ് കമാൻഡർ എസ്. സഞ്ജു എന്നിവർ പങ്കെടുത്തു.