ബോധവത്കരണ റാലി നടത്തി
1508143
Friday, January 24, 2025 11:37 PM IST
പുറപ്പുഴ: സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന നൂറുദിന കർമപരിപാടിക്ക് പുറപ്പുഴ ബ്ലോക്ക് പിഎച്ച്സിയിൽ തുടക്കമായി. വഴിത്തല ജംഗ്ഷനിൽനിന്നാരംഭിച്ച ബോധവത്കരണ റാലി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പൊന്നാട്ട് ഉദ്ഘാടനം ചെയ്തു. കരിങ്കുന്നം സബ് ഇൻസ്പെക്ടർ ലെജിമോൻ ഫ്ളാഗ് ഓഫ് ചെയ്തു. വഴിത്തല ശാന്തിഗിരി കോളജിലെ വിദ്യാർഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.
തുടർന്നു നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിനി ജസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡോ. അൻസൽ നബി, ഹെൽത്ത് ഇൻസ്പെക്ടർ ജിനിൽ, ജെഎച്ച്ഐമാരായ റെയ്ന, പ്രീത എന്നിവർ ക്ലാസ് നയിച്ചു. പഞ്ചായത്തംഗങ്ങളായ ആൻസി ജോജോ, അച്ചാമ്മ ജോയി, തോമസ് പയറ്റനാൽ, രാജേശ്വരി ഹരിധരൻ, സിനി അജി എന്നിവർ പ്രസംഗിച്ചു.