മ​റ​യൂ​ര്‍: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വി​ല​മ​തി​ക്കു​ന്ന മ​റ​യൂ​രി​ലെ ച​ന്ദ​ന​ക്കാ​ടു​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന ദി​വ​സ​ക്കൂ​ലി വാ​ച്ച​ര്‍ തൊ​ഴി​ലി​ട​ത്തി​ല്‍ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന ദു​രി​ത​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മി​ല്ലാ​തെ നീ​ളു​ന്നു. ബെ​ന്യാ​മ​ന്‍റെ ആ​ടു ജീ​വി​തം എ​ന്ന നോ​വ​ലി​ല്‍ നാ​യ​ക ക​ഥാ​പാ​ത്രം അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​തിനു സമാനമായ അ​ടി​മ​ജീ​വി​ത​മാ​ണ് മ​റ​യു​ര്‍ ച​ന്ദ​ന ഡി​വി​ഷ​നു കീ​ഴി​ല്‍ ദി​വ​സ​ക്കൂ​ലി വാ​ച്ച​ര്‍​മാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന​ത്.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു പൊ​രു​തി ച​ന്ദ​ന സം​ര​ക്ഷ​ണം ന​ട​ത്തി​വ​രു​ന്ന വാ​ച്ച​ര്‍​മാ​ര്‍​ക്ക് ജോ​ലി​ചെ​യ്യു​ന്ന​തി​ന് അ​നു​സ​രി​ച്ച് വേ​ത​ന​മില്ല. ഉള്ളതാകട്ടെ കൃ​ത്യ​മാ​യി ല​ഭി​ക്കാറുമി​ല്ല. നൂ​റു കോ​ടി​യോ​ളം രൂ​പ​യാ​ണ് ച​ന്ദ​ന​ലേ​ല​ത്തി​ലൂ​ടെ സ​ര്‍​ക്കാ​രി​നു ല​ഭി​ക്കു​ന്ന​ത്. ഇ​തി​നു കാ​വ​ല്‍ നി​ല്‍​ക്കു​ന്ന വാ​ച്ച​ര്‍​മാ​രാ​ണ് ജോ​ലി​സു​ര​ക്ഷി​ത​ത്വം ഇ​ല്ലാ​തെ ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന​ത്.

ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ചി​ല​ര്‍ ക്രൂ​ര​മാ​യ സ​മീ​പ​ന​മാ​ണ് വാ​ച്ച​ര്‍​മാ​രോ​ട് കാ​ണി​ക്കു​ന്ന​ത്. 2006 കാ​ല​ഘ​ട്ടം മു​ത​ല്‍ ച​ന്ദ​ന സം​ര​ക്ഷ​ണം വ​ള​രെ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തി​വ​ന്നി​രു​ന്നു. ഘ​ട്ടം ഘ​ട്ട​മാ​യി കു​റ​ച്ച് ഒ​രു മ​രംപോ​ലും മോ​ഷ​ണം പോ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ത്തി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷം ഏ​റ്റ​വും വ​ലി​യ മോ​ഷ​ണ പ​ര​മ്പ​ര​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന​ത്. പ​തി​നൊ​ന്നു ച​ന്ദ​ന​മ​ര​ങ്ങ​ളാ​ണ് സ​മീ​പ ദി​വ​സ​ങ്ങ​ളി​ല്‍ മ​റ​യൂ​രി​ലെ നാ​ച്ചി​വ​യ​ല്‍ ച​ന്ദ​ന റി​സ​ര്‍​വി​ല്‍ നി​ന്നു മാ​ത്രം വെ​ട്ടി​ക്ക​ട​ത്തി​യ​ത്. ഇ​തി​നെത്തുടർന്നുള്ള പീ​ഡ​ന​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​രു​ന്ന​ത് താ​ത്കാ​ലി​ക വാ​ച്ച​ര്‍​മാ​രാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി നാ​ച്ചി​വ​യ​ല്‍ ച​ന്ദ​ന റി​സ​ര്‍​വി​ല്‍ നി​ന്നു ച​ന്ദ​ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു​ക​ട​ത്തി​യ​തായി വി​വ​രം അ​റി​യു​ക​യും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യും മ​ര​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​നു​മാ​യും വ​ന​മേ​ഖ​ല​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ സ്ഥ​ല​ത്തെ​ത്തി​യ സെ​ക്്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ രാ​മ​കൃ​ഷ്ണ​ന്‍ താ​ത്കാ​ലി​ക വാ​ച്ച​റാ​യ മാ​രി​യ​പ്പ​നെ അ​തി​ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദന​ത്തി​ല്‍ ചെ​വി​ക്കും വ​യ​റി​നും പ​രി​ക്കേ​റ്റ മാ​രി​യ​പ്പ​ന്‍ ചി​കി​ത്സ​യി​ലാ​ണ്.

വാ​ച്ച​ര്‍​മാ​രു​ടെ ജോ​ലി

വൈ​കു​ന്നേ​രം ആ​റു​മു​ത​ല്‍ രാ​വി​ലെ ആ​റു​വ​രെ​യും തു​ട​ര്‍​ച്ചാ​യി 12 മ​ണി​ക്കൂ​റാ​ണ് ഇ​വ​ർ ജോ​ലി ചെ​യ്യു​ന്ന​ത്. പു​ലി,ആ​ന, കാ​ട്ടു​പോ​ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​മൃഗ​ങ്ങ​ളോ​ടും മ​ഴ​യും മൂ​ട​ല്‍ മ​ഞ്ഞും അടക്കമുള്ള പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും അ​തി​ജീ​വി​ച്ചു വേ​ണം ച​ന്ദ​ന മ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍.

സ​ര്‍​വ സ​ന്നാ​ഹങ്ങ​ളും മാ​ര​ക ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന കൊ​ള്ള​ക്കാ​രെ നേ​രി​ടാ​ന്‍ വാ​ച്ച​ര്‍​മാ​രു​ടെ കൈ​യി​ലു​ള്ള​ത് മു​ള​വ​ടി​യും ടോ​ര്‍​ച്ചും മാ​ത്ര​മാ​ണ്. ഓ​രോ ഫീ​ല്‍​ഡു​ക​ളി​ലും സ്ഥിരം ​ജീ​വ​ന​ക്കാ​രാ​യ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രും ചു​മ​ത​ല​ക്കാ​രാ​യു​ണ്ട്. ഇ​വ​ര്‍ മി​ക്ക​വാ​റും ഷെ​ഡ്ഡു​ക​ളി​ലോ വാ​ഹ​ന​ത്തി​നു​ള്ളി​ലോ വി​ശ്ര​മി​ക്കു​ക​യാ​ണ് ഭൂ​രി​ഭാ​ഗം സ​മ​യ​വും. ഇ​വ​ര്‍​ക്കുവേ​ണ്ടി ജോ​ലി​ചെ​യ്യു​ന്ന​ത് വാ​ച്ച​ര്‍​മാ​രാ​ണ്. സ്ഥി​രം ജീ​വ​ന​ക്കാ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും മ​റ്റു ജി​ല്ല​ക്കാ​രാ​ണ്. ഇ​വ​ര്‍​ക്കു കാ​ട്ടി​നു​ള്ളി​ലെ വ​ഴി​ക​ളോ പ്ര​ദേ​ശ​ത്തെ മ​റ്റ് ആ​ദി​വാ​സി​കു​ടി​ക​ളി​ലേ​ക്കു​ള്ള വ​ഴി​യെ​പ്പ​റ്റി​യോ ഭൂ​ഘ​ട​ന​യെ​പ്പറ്റി​യോ നി​ശ്ച​യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ച​ന്ദ​ന സം​ര​ക്ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ഘ​ട​ക​മാ​ണ് പ്ര​ദേ​ശ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളും ഭൂ​ഘ​ട​ന​യും അ​റി​യാ​വു​ന്ന വാ​ച്ച​ര്‍​മാ​ർ.

പ​തി​വാ​യി വേ​ത​നം മു​ട​ങ്ങും

ച​ന്ദ​ന സം​ര​ക്ഷ​ണ​ത്തി​ലെ അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യ വാ​ച്ച​ര്‍​മാ​രി​ല്‍ എ​ല്ലാ​വ​രും നി​ര്‍​ധ​ന​കു​ടും​ബാ​ംഗ​ങ്ങ​ളാ​ണ്. സ്ഥി​ര​മാ​യി പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും ഉ​റ​ക്കം നി​ന്ന് വ​ര്‍​ഷ​ങ്ങ​ളോ​ളം ജോ​ലി​ചെ​യ്ത​വ​ര്‍ ഇ​ന്നു രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ലാ​ണ്.​സ്ഥി​രം ജീ​വ​ന​ക്കാ​ര്‍​ക്ക് കൃ​ത്യ​മാ​യി ശ​ന്പ​ളം ല​ഭി​ക്കു​മ്പോ​ള്‍ ജോ​ലി​ചെ​യ്യു​ന്ന ദി​വ​സ​ങ്ങ​ളു​ടെ വേ​ത​നംപോ​ലും വാ​ച്ച​ർ​മാ​ർ​ക്ക് കൃ​ത്യ​മാ​യി ഡി​വി​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കാ​റി​ല്ല. മു​പ്പ​തു ദി​വ​സം ജോ​ലി ചെ​യ്താ​ല്‍ ഇ​പ്പോ​ള്‍ 23 ദി​വ​സ​ത്തെ വേ​ത​നം മാ​ത്ര​മാ​ണ് ന​ല്‍​കു​ന്ന​ത്.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ 28 ദി​വ​സം വ​രെ ന​ല്‍​കി​യി​രു​ന്ന വേ​ത​ന​മാ​ണ് പ​ല​കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് കു​റ​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ത​ന്നെ ര​ണ്ടു മാ​സ​ത്തെ വേ​ത​ന​കു​ടി​ശി​ഖ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. മു​ന്‍ സ​ര്‍​ക്കാ​ര്‍ 20 വ​ര്‍​ഷ​മാ​യ താ​ത്കാ​ലി​ക വ​ച്ച​ര്‍​മാ​രെ സൂ​പ്പ​ര്‍ ന്യൂ​മ​റി​ക് ത​സ്തി​ക സൃ​ഷ്ടി​ച്ച് സ്ഥി​ര​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​പ്പോ​ള്‍ ഇ​രു​പ​തു വ​ര്‍​ഷം ക​ഴി​ഞ്ഞ വാ​ച്ച​ര്‍​മാ​ര്‍ നി​ര​വ​ധി​യാ​ണെ​ങ്കി​ലും യാ​തൊ​രു പ​രി​ഗ​ണ​ന​യും ല​ഭി​ക്കു​ന്നി​ല്ല.

ജോ​ലി​ക്കി​ടെ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ കാ​ര​ണം പി​രി​ഞ്ഞു പോ​കേ​ണ്ടി​വ​ന്നാ​ല്‍ യാ​തൊ​രു ആ​നൂ​കൂ​ല്യ​ങ്ങ​ള്‍​ക്കും ഇ​വ​ര്‍ അ​ര്‍​ഹ​ര​ല്ല. ജോ​ലി​ക്കി​ടെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റാ​ല്‍ ഏ​തൊ​രു സാ​ധാ​ര​ണ പൗ​ര​നും ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍​ മാ​ത്ര​മേ ഇ​വ​ര്‍​ക്കും ല​ഭി​ക്കു​ക​യു​ള്ളൂ. ഇ​ന്‍​ഷു​റ​ന്‍​സ് പോ​ലും ഇ​ല്ല​ാതെ​യാ​ണ് ഇ​വ​ര്‍ അ​പ​ക​ടം നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ ജോ​ലി​ചെ​യ്തു​വ​രു​ന്ന​ത്.

നാ​ട്ടി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ഇ​റ​ങ്ങി​യാ​ലും വാ​ച്ച​ര്‍​മാ​ര്‍

കാ​ട്ടാ​ന​ക​ള്‍ നാ​ട്ടി​ലി​റ​ങ്ങി രൂ​ക്ഷ​മാ​യ നാ​ശ​ന​ഷ്ട​ങ്ങള്‍ വ​രു​ത്തു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ജ​ന​രോ​ഷം ത​ണു​പ്പി​ക്കാ​ന്‍ ച​ന്ദ​ന​സം​ര​ക്ഷ​ണ വാ​ച്ച​രെ​മാ​രെ​യാ​ണ് ആ​ന കാ​വ​ലി​നും നി​യോ​ഗി​ക്കു​ന്ന​ത്.
കാ​ട്ടാ​ന​ക​ളെ കൃ​ഷി​യി​ട​ത്തി​ല്‍നി​ന്നു കാ​ട്ടി​ലേ​ക്കു ക​യ​റ്റു​ന്ന​തും ഇ​തേ വാ​ച്ച​ര്‍​മാ​ര്‍ ത​ന്നെ​യാ​ണ് കാ​ന്ത​ല്ലൂ​ര്‍ മേ​ഖ​ല​യി​ലെ നി​ര​വ​ധി വാ​ച്ച​ര്‍​മാ​രാ​ണ് കാ​ട്ടുമൃഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ത​ല​നാ​രി​ഴയ്ക്കു ര​ക്ഷ​പ്പെ​ട്ട​ത്. കാ​ട്ടാ​ന​ക​ളെ കാ​ട്ടി​ലേക്കു തുര​ത്താ​ന്‍ സഹായിക്കുന്നതും പാ​മ്പു​ക​ളെ പി​ടി​ക്കു​ന്ന​തും വാ​ച്ച​ര്‍​മാ​രാ​ണ്.