അ​ടി​മാ​ലി: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സ​ഹ​കാ​രി സൗ​ഹൃ​ദ പ​ദ്ധ​തിയായ ‘ഉ​ണ​ർ​വി​’ന് തു​ട​ക്ക​മാ​യി. ബാ​ങ്കി​ൽ വി​വി​ധ ഇ​ട​പാ​ടു​ക​ൾ​ക്കാ​യി എ​ത്തു​ന്ന സ​ഹ​കാ​രി​ക​ൾ​ക്ക് ഇ​നി​മു​ത​ൽ സ്വ​യം ചാ​യ എ​ടു​ത്തു കു​ടി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ബാ​ങ്കി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വി​വി​ധ വി​ഷ​യ​ങ്ങ​ളാ​ൽ സ​ങ്കീ​ർ​ണ​മാ​യ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ സ​ഹ​കാ​രി​ക​ളെ ചേ​ർ​ത്തുപി​ടി​ച്ച് ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.വി. സ്ക​റി​യ മു​തി​ർ​ന്ന സ​ഹ​കാ​രി എം.​ടി. വ​ർ​ഗീ​സി​ന് ചാ​യ പ​ക​ർ​ന്ന് ന​ൽ​കി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. സ​ലി​കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ഒ.​ആ​ർ.​ ശ​ശി, കോ​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്പെ​ക്ട​ർ കെ.​യു. അ​നൂ​പ്, കെ. ​എ​സ്. സി​യാ​ദ്, കെ.​എ.​ കു​ര്യ​ൻ, ടി. ​എ​സ്. സി​ദ്ധി​ഖ്, ബാ​ബു കീ​ച്ചേ​രി, ഹാ​പ്പി കെ.​ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.