സാപിയൻഷ്യ സിൽവർ ജൂബിലി ആഘോഷം 28ന്
1508631
Sunday, January 26, 2025 7:02 AM IST
തൊടുപുഴ: തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ മുതലക്കോടത്ത് പ്രവർത്തിക്കുന്ന സാപിയൻഷ്യ സൈക്കോളജി കോളജ് സിൽവർ ജൂബിലി നിറവിൽ. ജില്ലയിലെ ആദ്യത്തെ മനഃശാസ്ത്ര കോളജാണിത്.
ജൂബിലി ആഘോഷം 28നു രാവിലെ ഒന്‍പതിന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രൊവിൻഷ്യൽ കൗണ്‍സിലർ സിസ്റ്റർ ഡോ. ഷോളി എസ്എച്ച് ഉദ്ഘാടനം ചെയ്യും. സിസ്റ്റർ അക്വീന ഇന്പാലിൽ ആമുഖപ്രഭാഷണം നടത്തും.
മുതലക്കോടം സെന്റ് ജോർജ് ഫൊറോനപള്ളി വികാരി റവ.ഡോ. ജോർജ് താനത്തുപറന്പിൽ, ഫാ. ഏലിയാസ് സെബാസ്റ്റ്യൻ കട്ടപ്പുറം, സിസ്റ്റർ മേഴ്സി കുര്യൻ, ജെസി ആന്റണി, സിസ്റ്റർ ക്രിസ്റ്റി അറയ്ക്കതോട്ടം, സിസ്റ്റർ തെരേസ് കുന്നുംപുറത്ത്, വിവിഷ് റോളൻഡ്, പി.എം.ചാക്കോ തുടങ്ങിയവർ പ്രസംഗിക്കും.