അവഗണന അംഗീകരിക്കാനാവില്ല: മാർ പണ്ടാരശേരിൽ
1602002
Wednesday, October 22, 2025 11:40 PM IST
കോട്ടയം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തതും പ്രസിദ്ധീകരിക്കാത്തതും ക്രൈസ്തവ സമൂഹത്തിന് നീതി നിഷേധിക്കലാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ. ഈ വിഷയത്തിലെ അവഗണന അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോൺഗ്രസ് കോട്ടയം അതിരൂപത പ്രസിഡന്റ് പി.എ. ബാബു അധ്യക്ഷത വഹിച്ചു.
ചങ്ങനാശേരിയിൽ നടന്ന യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. ഏറ്റുമാനൂർ, ആലപ്പുഴ, കുട്ടനാട് എന്നിവിടങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങൾ ചങ്ങനാശേരി അതിരൂപത വികാരി ജനറാൾമാരായ ഫാ. ആന്റണി എത്തയ്ക്കാട്ട്, ഫാ. സ്കറിയ കന്യാകോണിൽ എന്നിവർ ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ആമുഖ സന്ദേശവും ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ അവകാശ പത്രിക അവതരണവും നടത്തി.
ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. സാവിയോ മാനാട്ട് മാനാട്ട്, വൈസ് പ്രസിഡന്റുമാരായ രാജേഷ് ജോൺ, ട്രീസാ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി , ജോർജ് കോയിക്കൻ, അഡ്വ. മനു ജെ. വരാപ്പള്ളി, ഫാ. സബിൻ തൂമുള്ളിൽ, ടോമിച്ചൻ അയ്യരുകുളങ്ങര, തമ്പി എരുമേലിക്കര, തോമസ് പീടികയിൽ, ബിനു ഡൊമിനിക് നടുവിലേഴം, ജോസ് ജോൺ വെങ്ങാന്തറ, ലിസി ജോസ്, സെബാസ്റ്റ്യൻ വർഗീസ്, സൈബി അക്കര എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.