പൗരോഹിത്യ സുവർണജൂബിലി
1601978
Wednesday, October 22, 2025 11:40 PM IST
പൂവത്തോട്: വൈദികരും സന്യസ്തരും സഭയ്ക്കും സമൂഹത്തിനും സേവനം ചെയ്ത് ക്രിസ്തുവിന്റെ സുവിശേഷ പ്രഘോഷകരായി ജീവിക്കുന്നവരാണെന്ന് ബിഷപ് മാർ ജേക്കബ് മുരിക്കൻ. ഫാ. ജോസ് പ്രകാശ് മണ്ണൂരെട്ടൊന്നിലിന്റെ പൗരോഹിത്യ സുവർണ ജൂബിലി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്.
ജൂബിലി സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിഎസ്ടി അസിസ്റ്റന്റ് ജനറൽ ഫാ. ജോർജ് ആറാഞ്ചേരി അധ്യക്ഷത വഹിച്ചു. ഫാ. ജോസ് തടത്തിൽ സിഎസ്ടി, പൂവത്തോട് പള്ളി വികാരി ഫാ. ജേക്കബ് പുതിയാപറമ്പിൽ, തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാനി, ഫാ. ജോർജ് ചേപ്പില, എം.എം. മാനുവൽ, അബേഷ് അലോഷ്യസ്, എം.എം. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.