പൂഞ്ഞാർ വളതൂക്കിൽ ആടിനെ കടിച്ചുകൊന്നത് കുറുനരി
1601976
Wednesday, October 22, 2025 11:40 PM IST
പൂഞ്ഞാർ: വളതൂക്കിൽ ആടിനെ കടിച്ചുകൊന്നത് കുറുനരി. വനംവകുപ്പ് സ്ഥാപിച്ച കാമറയിൽനിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.
പൂഞ്ഞാർ പഞ്ചായത്ത് വളതൂക്ക് കൃഷിഭവനു സമീപം കീരംചിറയിൽ ജോസിന്റെ ഒന്നര വയസ് പ്രായമുള്ള ആടിനെയാണ് ചൊവ്വാഴ്ച വൈകുന്നേരം കൊലപ്പെടുത്തിയത്. പുരയിടത്തിൽ തീറ്റ്ക്കായി വിട്ടിരുന്ന ആടിനെയാണ് കൊന്നുതിന്നത്. ആടിന്റെ ശരീരം പകുതിയോളം കടിച്ചുതിന്ന നിലയിലായിരുന്നു. തള്ളയാടിനെ കെട്ടിയിട്ടിരിക്കുകയായിരുന്നു. തീറ്റയ്ക്കായി അഴിച്ചുവിട്ടിരുന്ന ആടിനെയാണ് കൊന്നത്.
ഏതു മൃഗമാണ് അക്രമിച്ചതെന്നു സംശയം ഉയർന്നതോടെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് രാത്രി ഒൻപതോടെ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി കാമറ സ്ഥാപിച്ചു. പിന്നീട് രാത്രിയിലും ആടിനെ അജ്ഞാതജീവി തിന്നുകയായിരുന്നു. കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് കുറുനരിയാണെന്ന് മനസിലായത്.