എരുമേലി പഞ്ചായത്തിൽ വികസനസദസ്
1601973
Wednesday, October 22, 2025 11:40 PM IST
എരുമേലി: എരുമേലി പഞ്ചായത്തിലെ വികസനസദസ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. എരുമേലി അസംപ്ഷൻ ഫൊറോന പള്ളി പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി അധ്യക്ഷത വഹിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ റിസോഴ്സ് പേഴ്സൺ പി.എം. ഷെമീമും പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി ബി. മഞ്ജുവും അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെയ്ദു മുഹമ്മദ്, പഞ്ചായത്തംഗങ്ങളായ കെ.ആർ. അജേഷ്, ടി.വി. ഹർഷകുമാർ, ജെസ്ന നെജീബ്, പി.എ. ഷാനവാസ്, ഷിനിമോൾ, സനില രാജൻ, എം.എസ്. സതീഷ്,
അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഷാഫി, ടി.എസ്. കൃഷ്ണകുമാർ, തങ്കമ്മ ജോർജുകുട്ടി, അനിശ്രീ സാബു, മുഹമ്മദ് ഷാഫി എന്നിവർ പ്രസംഗിച്ചു.