അഞ്ജു ബോബി ജോര്‍ജ് റോഡ് ഒരു കോടി മുടക്കി നവീകരിക്കുന്നു
1601927
Wednesday, October 22, 2025 7:45 AM IST
ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിനെയും വാഴപ്പള്ളി പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അന്തര്‍ദേശീയ ലോംഗ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് റോഡിന്റെ നിര്‍മാണോദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. ഒരു കോടി രൂപ മുടക്കി മികച്ച രീതിയിലാണ് റോഡ് നിര്‍മാണം ക്രമീകരിച്ചിരിക്കുന്നത്.
റോഡിലെ കാലപ്പഴക്കമുള്ള കലുങ്ക് പൊളിച്ച് പുനര്‍നിര്‍മിക്കാനും തുക വകയിരുത്തിയിട്ടുണ്ട്. കായികതാരം അഞ്ജു ബോബി ജോര്‍ജിന്റെ കുടുംബവീടിനു സമീപത്തുകൂടി കടന്നുപോകുന്ന ഈ പഞ്ചായത്ത് റോഡ് ദീര്‍ഘനാളുകളായി തകര്‍ന്നു കിടക്കുകയായിരുന്നു.
റോഡിന്റെ നവീകരണം വേഗത്തിലാക്കും
ചങ്ങനാശേരിയുടെ അഭിമാന കായികതാരം അഞ്ജു ബോബി ജോര്‍ജ് റോഡിന്റെ ശോചനീയാവസ്ഥ പരിഗണിച്ചാണ് എംഎല്‍എ ഫണ്ടില്‍നിന്നും പണം അനുവദിച്ചത്. എത്രയും വേഗം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടികള്‍ ചെയ്യും.
ജോബ് മൈക്കിള്‍ എംഎല്‍എ